കോഴിക്കോട്: പുതുതലമുറയുടെ ശാസ്ത്രഭാവനകൾക്ക് ചിറകുവിരിക്കാൻ പുതിയ ആകാശങ്ങൾ തേടി കോഴിക്കോട് റവന്യൂജില്ല ശാസ്ത്രോത്സവത്തിന് വ്യാഴാഴ്ച തുടക്കം. ഒക്ടോബർ 20, 21, 22 നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ, കോക്കല്ലൂർ ജി.എച്ച്.എസ്.എസ്, നന്മണ്ട സരസ്വതി വിദ്യാമന്ദിർ, എ.യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് ശാസ്ത്രോത്സവം നടക്കുക.
17 സബ് ജില്ലകളിൽനിന്ന് 4200 പ്രതിഭകൾ പങ്കെടുക്കുന്ന വിപുലമായ മേളയുടെ ഉദ്ഘാടനം ശനിയാഴ്ച അഞ്ചിന് നന്മണ്ട എൻ.എച്ച്.എസിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.കെ. മുനീർ എം.എൽ.എ മുഖ്യാതിഥിയാകും. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽ കുമാർ അധ്യക്ഷത വഹിക്കും.
ശാസ്ത്രമേള, ഗണിതശാസ്ത്ര മേള എന്നിവ കോക്കല്ലൂർ ജി.എച്ച്.എസിലും സാമൂഹ്യശാസ്ത്ര മേള നന്മണ്ട എച്ച്.എസ്.എസിലും ഐ.ടി മേള നന്മണ്ട സരസ്വതി വിദ്യാമന്ദിറിലുമാണ് നടക്കുക. ഒക്ടോബർ 20ന് നന്മണ്ട എച്ച്.എസ്.എസിൽ പ്രവൃത്തിപരിചയ മേള നടക്കും. 21, 22 തീയതികളിൽ നന്മണ്ട എച്ച്.എസ്.എസ് ഗ്രൗണ്ടിൽ വടകര മേഖല വൊക്കേഷനൽ എക്സ്പോയും നടക്കും.
22ന് വൈകീട്ട് അഞ്ചിന് എം.കെ. രാഘവൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ. സച്ചിൻ ദേവ് എം.എൽ.എ സമ്മാനദാനം നിർവഹിക്കും. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.