കോഴിക്കോട്: ഭർത്താവുമായി അകന്ന് കഴിയുന്ന അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ. എരവന്നൂർ സ്വദേശി അമ്പലപ്പടി രഞ്ജിത്തിനെയാണ് (34) മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
പത്തനംതിട്ട സ്വദേശിയാണ് ദലിത് വിഭാഗക്കാരിയായ പരാതിക്കാരി. ഏറക്കാലമായി ഭർത്താവുമായി അകന്ന് കോഴിക്കോട്ട് താമസിക്കുന്ന ഇവരുമായി യുവാവ് പ്രണയത്തിലാവുകയായിരുന്നുവത്രെ. വിവാഹ വാഗ്ദാനം നൽകിയതോടെ ഒരുമിച്ച് താമസവും തുടങ്ങി. എന്നാൽ, യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞതോടെ ഇവർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ബലാത്സംഗം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. അധ്യാപികക്കെതിരെ ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.