നാദാപുരം: ബലാത്സംഗക്കേസിൽ കോടതി ശിക്ഷിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി18 വർഷത്തിനുശേഷം പിടിയിൽ. മലപ്പുറം പെരുവള്ളൂർ മുതുക്കര സ്വദേശി ചന്ദ്രൻ എന്ന ബാബുവാണ്(52) നാദാപുരം പൊലീസിന്റെ പിടിയിലായത്.
1998 ൽ നാദാപുരം മേഖലയിൽ അലുമിനിയം പാത്രങ്ങൾ വീടുകൾ കയറിയിറങ്ങി തവണ വ്യവസ്ഥയിൽ വിൽപന നടത്തിയിരുന്ന പ്രതി 32കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കോഴിക്കോട് ജില്ല സെഷൻസ് കോടതി 2005ൽ ഇയാളെ അഞ്ചു വർഷം കഠിനതടവിന് ശിക്ഷിക്കുകയായിരുന്നു. മൂന്നു ദിവസം ജയിലിൽ കിടന്ന ഇയാൾ പിന്നീട് ജാമ്യം നേടുകയും ഹൈകോടതിയിൽ അപ്പീൽ പോവുകയും ചെയ്തു.
എന്നാൽ ഹൈകോടതിയും ശിക്ഷ ശരിവെച്ചെങ്കിലും പിടികൊടുക്കാതെ മുങ്ങുകയായിരുന്നു. കോടതി വാറന്റ് പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളികൾക്കുള്ള അന്വേഷണത്തിനിടെ മലപ്പുറം ജില്ലയിൽ നിന്നാണ് നാദാപുരം പൊലീസ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്. പ്രതിയെ കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.