കോഴിക്കോട്: ജില്ല ജനറൽ ആശുപത്രിയുടെ വലിയവളപ്പിൽ ഞെരുങ്ങിയമർന്ന് അംഗൻവാടി. കോർപറേഷൻ മൂന്നാലിങ്ങൽ വാർഡിലെ 'സ്നേഹ' അംഗൻവാടിയാണ് പരിമിതികളിൽ വീർപ്പുമുട്ടുന്നത്.
നഗരത്തിലെ 540 ഓളം കുടുംബങ്ങളുടെ ചുമതലയുള്ള കേന്ദ്രത്തിൽ ബീച്ച് ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജീവനക്കാരുടെ കുട്ടികളും എത്തുന്നുണ്ട്. റോട്ടറി ക്ലബ് നേതൃത്വത്തിൽ പണിതശേഷം കെട്ടിടത്തിൽ 40 കൊല്ലമായിട്ടും അറ്റകുറ്റപ്പണിയൊന്നും നടന്നിട്ടില്ല.
ഷീറ്റിട്ട ഷെഡിനുള്ളിൽ ഒട്ടും സുരക്ഷയില്ലാതെയാണ് നിൽപ്. സ്വന്തം കെട്ടിടമല്ലാത്തതിനാൽ ഐ.സി.ഡി.എസിേൻറയോ കോർപറേഷെൻറയോ ഫണ്ടുകളൊന്നും ലഭിക്കില്ല. ശുചിമുറിയോ കുടിവെള്ള കണക്ഷനോ ഇല്ല.
തൊട്ടടുത്ത ബീച്ചാശുപത്രിയുടെ കിണറ്റിൽനിന്ന് വെള്ളം കോരിയെടുത്താണ് അത്യാവശ്യ കാര്യങ്ങൾ നിറവേറ്റുന്നത്. ആരുടെ ഉടമസ്ഥതയിലാണ് കെട്ടിടമെന്നത് സംബന്ധിച്ചും വ്യക്തതയില്ല. കെട്ടിടം സന്നദ്ധ സംഘടന പണിതുനൽകിയെന്നല്ലാതെ വർഷങ്ങളായിട്ടും കൈമാറ്റമൊന്നും നടന്നില്ല.
നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷരും കൗൺസിലർമാരുമെല്ലാം ആശുപത്രി അധികൃതർക്ക് കത്ത് നൽകിയെങ്കിലും നടപടിയായില്ല. ബീച്ച് ആശുപത്രി വികസനത്തിനായുള്ള മാസ്റ്റർ പ്ലാനിൽപെട്ട സ്ഥലമായതിനാൽ കെട്ടിടം പൊളിച്ചുനീക്കേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. തൊട്ടടുത്ത് മറ്റൊരു സ്ഥലം കണ്ടെത്താൻ വർഷങ്ങളായി ശ്രമം തുടരുകയാണെങ്കിലും വിജയിച്ചിട്ടില്ല.
വാടകക്കെടുക്കാനാണെങ്കിൽ ഐ.സി.ഡി.എസ് നിശ്ചയിച്ച 4000 രൂപ മാസവാടക നിരക്കിൽ നഗരഹൃദയമായ ഇവിടെ കെട്ടിടങ്ങളൊന്നും ലഭ്യവുമല്ല. മൂന്നാലിങ്ങൽ വാർഡിലെ മൊത്തം ഏഴ് അംഗൻവാടികളിൽ മറ്റുള്ളവക്കെല്ലാം സ്വന്തം കെട്ടിടമുണ്ട്. പി.ടി. ഉഷ റോഡിലെ കോർപറേഷൻ സ്ഥലത്തുനിന്ന് മൂന്ന് സെൻറ് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ കെ. റംലത്ത് േക്ഷമകാര്യസമിതിക്ക് അപേക്ഷ നൽകിയെങ്കിലും കിട്ടിയില്ല. ഉഷ റോഡിെൻറ ഈ ഭാഗത്ത് രാത്രികാല തെരുവ് ഒരുക്കാനുള്ള തയാറെടുപ്പിലാണ് നഗരസഭ. നീളത്തിലുള്ള കെട്ടിടത്തിെൻറ ഒരുഭാഗത്താണ് അംഗൻവാടി.
മദ്യം- മയക്കുമരുന്ന് എന്നിവക്ക് അടിപ്പെട്ടവരെ ചികിത്സക്കായി എത്തിക്കുന്ന ആരോഗ്യവകുപ്പിന് കീഴിലെ നവജീവൻ കൗൺസലിങ് സെൻററാണ് റോട്ടറി ക്ലബ് 1995ൽ പണിത കെട്ടിടത്തിന് വടക്ക് പ്രവർത്തിക്കുന്നത്. അംഗൻവാടിയും സെൻററും രണ്ട് മറകൾക്കിരുപുറവുമാണ്. കെട്ടിടത്തിലെ മാനസിക പരിമിതികളുള്ള കുട്ടികൾക്കുള്ള ഡേ കെയർ സെൻറർ പ്രവർത്തിച്ചിരുന്ന ഭാഗം ഇപ്പോൾ അനാഥമായിക്കിടപ്പാണ്. കോവിഡ് നിയന്ത്രണങ്ങൾക്ക് മുമ്പ് സ്ഥിരമായി നിരവധി കുട്ടികൾ അംഗൻവാടിയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.