നാദാപുരം: മലയാളി ട്രിപ്ൾ ജംപ് താരം അബ്ദുല്ല അബൂബക്കർ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. ഭുവനേശ്വറിൽ നടക്കുന്ന ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ സ്വർണം നേടിയാണ് ലോക മീറ്റിന് യോഗ്യത ഉറപ്പിച്ചത്. 17.19 മീറ്റർ ദൂരം പിന്നിട്ടു. 17.14 മീറ്ററാണ് യോഗ്യത മാർക്ക്. മലയാളി താരങ്ങളായ കാർത്തിക് (17.10 മീറ്റർ) വെള്ളിയും എൽദോസ് പോൾ (16.87 മീറ്റർ) വെങ്കലവും നേടി. അബ്ദുല്ലക്കും കാർത്തികിനും ഏഷ്യൻ കോമൺവെൽത്ത് ഗെയിംസ് യോഗ്യതയുമുണ്ട്. രഞ്ജിത് മഹേശ്വരിക്കും അർപിന്ദർ സിങ്ങിനും ശേഷം 17 മീറ്റർ മറികടക്കുന്ന ഇന്ത്യൻ താരങ്ങളായി ഇരുവരും. നാദാപുരം ചെറുമോത്ത് കുനിയപൊയിൽ സാറയുടെയും വളയം നാരങ്ങോളി അബ്ദുല്ലയുടെയും മകനാണ്. പടം: CL G Ndm 1: അബ്ദുല്ല അബൂബക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.