കോഴിക്കോട്: കോവിഡ് നിയന്ത്രണം ശക്തമാക്കിയതോടെ തെരുവുനായ്ക്കൾ പട്ടിണിയിൽ. ഹോട്ടലുകൾ ഉൾപ്പെടെ അടഞ്ഞുകിടക്കുന്നതും പൊതുപരിപാടികൾ കുറഞ്ഞതും ഇവർക്ക് ഭക്ഷണം കിട്ടാത്ത സാഹചര്യമാണ്. കഴിഞ്ഞ ലോക്ഡൗൺകാലത്ത് നായ്ക്കൾക്ക് ഭക്ഷണം ഉറപ്പുവരുത്താൻ സർക്കാർ ശ്രദ്ധയുണ്ടായിരുന്നു. കൊടും ചൂടുകാലം പൊതുവെ നായ്ക്കൾക്ക് ഭ്രാന്തിളകുന്ന സമയമാണ്. ഇതെല്ലാം കൂടി ആയതോെട തെരുവുനായ്ക്കൾ കൂട്ടത്തോെട റോഡിലിറങ്ങുന്ന അവസ്ഥയാണ്.
ഇരുചക്രവാഹനങ്ങൾക്കാണ് ഇതുമൂലം ഏറ്റവും ഭീഷണി. രാത്രി മെയിൻ റോഡുകളും നാട്ടുവഴികളും ഒരുപോലെ തെരുവുനായ്ക്കളുെട പിടിയിലാണ്. ഇരുചക്രവാഹനങ്ങൾക്ക് നേരെ ഓടിയടുക്കുന്നത് അത്യാഹിതത്തിന് കാരണമാവുന്നുണ്ട്. കോഴിക്കോട് ഫ്രാൻസിസ് റോഡിൽ ൈബക്കിൽ സഞ്ചരിച്ച യുവാവ് തെരുവുനായ് ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ മരിച്ചത് ആറു മാസം മുമ്പാണ്. മെയിൻ റോഡുകളിൽപോലും അപ്രതീക്ഷിതമായാണ് നായ്ക്കളുടെ ആക്രമണം വരുന്നത്. ഇതിന് പുറമെയാണ് വീടുകളിൽ പുറത്ത് ഒന്നുംവെക്കാനാവാത്ത അവസ്ഥ.
ചെറിയ കുട്ടികളെ മുറ്റത്തിറക്കാൻ പോലും പറ്റാത്ത സാഹചര്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. കോഴികളെയും വീട്ടൽ പോറ്റുന്ന പക്ഷികളെയും ഇവ പിടിച്ചുെകാണ്ടുപോവുന്നു. ചെരിപ്പും ഷൂവും നശിപ്പിക്കുന്നു. കോഴിക്കോട് കോർപറേഷനിൽ തെരുവുനായ്ക്കെള പിടിച്ച് വന്ധ്യംകരിക്കാൻ എ.ബി.സി ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. ആശുപത്രി പരിസരത്തുപോലും നായ്ക്കളുടെ വിളയാട്ടം വർഷം തോറും കൂടിവരുകയാണെന്ന് പരാതിയുണ്ട്. പ്രശ്നപരിഹാരത്തിന് കോഴിക്കോട് നഗരസഭ പ്രത്യേക പദ്ധതി ആസൂത്രണം ചെയ്തില്ലെങ്കിൽ വരുംദിവസങ്ങളിൽ തെരുവുനായ് ജനജീവിതത്തിന് വലിയ ഭീഷണിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.