കോഴിക്കോട്: കെ.എസ്.ആർ.ടി.സി വ്യാപാരസമുച്ചയം ബലപ്പെടുത്താൻ കെട്ടിടത്തിനു ശേഷിയുേണ്ടാ എന്ന് പരിശോധിക്കാൻ ചെന്നൈ ഐ.ഐ.ടി സംഘത്തിെൻറ നേതൃത്വത്തിൽ മണ്ണ് പരിശോധന ആരംഭിച്ചു. ഐ.ഐ.ടിയിൽനിന്നുള്ള വിദഗ്ധ സംഘത്തിെൻറ നേതൃത്വത്തിലാണ് പരിശോധന. ഐ.ഐ.ടി സ്ട്രക്ചറൽ എൻജിനീയറിങ് വിദഗ്ധൻ ഡോ. പി. അളക സുന്ദരമൂർത്തി വെള്ളിയാഴ്ച കോഴിക്കോട്ടെത്തും.
കെട്ടിടത്തിന് ഗുരുതര ബലക്ഷയമുണ്ടെന്നും തൂണുകളിൽ വിള്ളലുെണ്ടന്നും കണ്ടെത്തിയത് ഇദ്ദേഹത്തിെൻറ നേതൃത്വത്തിെല വിദഗ്ധസംഘമാണ്. തൂണുകൾ ശക്തിപ്പെടുത്തി പ്രശ്നം പരിഹരിക്കുേമ്പാൾ അധികഭാരം താങ്ങാനുള്ള ശേഷി കെട്ടിടത്തിനുണ്ടോ എന്ന് പരിശോധിക്കാനാണ് മണ്ണ് പരിശോധന നടത്തുന്നത്. നിലവിലുള്ള കെട്ടിടത്തിെൻറ പുറത്ത് വിവിധ ഭാഗങ്ങളിൽ കുഴിയെടുത്താണ് സാമ്പിളുകൾ ശേഖരിക്കുന്നത്.14 നില കെട്ടിടത്തിെൻറ ബേസ്മെൻറ് ഒന്ന്, രണ്ട് നിലകളിലെ തൂണുകളുടെയും സ്ലാബുകളുടെയും ദുർബലാവസ്ഥ പരിഹരിച്ച ശേഷം കെട്ടിടത്തിലെ ടവറുകളിലെ പ്രവൃത്തികൾ ആരംഭിക്കണമെന്നാണ് ഐ.ഐ.ടി ശിപാർശ ചെയ്തത്.
ഐ.ഐ.ടി റിപ്പോർട്ടിനെ കുറിച്ച് പരിശോധിച്ച് അഭിപ്രായം പറയാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതി പഠനം പൂർത്തിയാക്കിയിട്ടില്ല. സംസ്ഥാന ധനകാര്യവകുപ്പിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ എസ്. ഹരികുമാർ, കോഴിക്കോട് എൻ.ഐ.ടി സ്ട്രക്ചറൽ എൻജിനീയറിങ് വിഭാഗം സീനിയർ പ്രഫസർ ഡോ. ടി.എം. മാധവൻപിള്ള തുടങ്ങിയവർ ഉൾപ്പെടുന്ന അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് പരിശോധിക്കുന്നത്.
കെട്ടിട ബലക്ഷയം സംബന്ധിച്ച ചെന്നൈ ഐ.ഐ.ടി റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്ന് വിമർശനമുയർന്നതോടെയാണ് മെറ്റാരു വിദഗ്ധസമിതിയെ റിപ്പോർട്ട് പരിശോധിക്കാൻ സർക്കാർ നിയോഗിച്ചത്. ബലക്ഷയം ഉടൻ പരിഹരിക്കണമെന്നും അതിനായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഉടൻ ഒഴിയണമെന്നും ആദ്യം തീരുമാനമെടുത്ത സർക്കാർ വിവാദം കടുത്തതോടെ നടപടികൾ മന്ദഗതിയിലാക്കി. ഐ.ഐ.ടി റിപ്പോർട്ടിനെ കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താൻ സർക്കാർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.