പുഴയിൽനിന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തിയ മുഹൈമിൻ, ഷാമിൽ

പുഴയിൽ മുങ്ങിയ അഞ്ചു പേർക്ക് രക്ഷകരായി വിദ്യാർഥികൾ

വാണിമേൽ: വാണിമേൽ പുഴയിൽ മുങ്ങിത്താണ അഞ്ചു പേർക്ക് രക്ഷകരായി വിദ്യാർഥികൾ. വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചു പേർക്കാണ് വിദ്യാർഥികൾ പുതുജീവൻ നൽകിയത്.

മുങ്ങിത്താഴുന്നതുകണ്ട് പുഴയിൽ എടുത്തുചാടി അഞ്ചു പേരെയും രക്ഷപ്പെടുത്തിയാണ്​ വാണിമേൽ സി.സി മുക്കിലെ പടിക്കലകണ്ടി അമ്മതി​െൻറ മകൻ മുഹൈമിൻ (15), വയലിൽ മൊയ്തുവി​െൻറ മകൻ ഷാമിൽ (14,) എന്നിവർ നാടി​െൻറ അഭിമാനമായി മാറിയത്.

പരപ്പുപാറയിലെ വ്യാപാരി കൂട്ടാക്കിച്ചാലിൽ സുരേന്ദ്ര​െൻറ മകൾ ബിൻഷി (22), സഹോദരിയുടെ മക്കളായ സജിത (36), ആഷിലി (23) അഥുൻ (15), സിഥുൻ (13) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. പുഴയിൽ കൈകാലുകൾ കഴുകാൻ പോയതായിരുന്നു രക്ഷപ്പെടുത്തിയ വിദ്യാർഥികൾ.

Tags:    
News Summary - Students rescued five drowning persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.