വടകര: സ്വച്ഛതാ പക്ക് വാടയുടെ ഭാഗമായി വടകര റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു. സെപ്റ്റംബർ 16 മുതൽ ആരംഭിച്ച സൗന്ദര്യവത്കരണ ശുചീകരണ പരിപാടിയിൽ രണ്ടാഴ്ചക്കുള്ളിൽ 1100 പേർ പങ്കാളികളായി. സമാപനപരിപാടിയിൽ ശുചിത്വ സന്ദേശറാലി മാറ്റിവെച്ചെങ്കിലും വടകര ടൗൺ റോട്ടറി ഇൻഡോർ ചെടികളും പൂച്ചട്ടികളും റെയിൽവേ അധികൃതർക്ക് കൈമാറി. വടകര ലയൺസ് മിഡ് ടൗൺ, ഓട്ടോ ടാക്സി യൂനിയൻ, വടകര വോളിബാൾ ക്ലബ്, മടപ്പള്ളി കോളജ് എൻ.സി.സി, ലയൺസ് സെൻട്രൽ, മഹാത്മാ ദേശസേവ ട്രസ്റ്റ്, റെയിൽവേ ജീവനക്കാരും കോൺട്രാക്ട് സ്റ്റാഫും എം.യു.എം.വി.എച്ച്.എസ്, ടൗൺ റസിഡൻസ് അസോസിയേഷൻ, ഓയിസ്ക, സാഗര ചാരിറ്റബിൾ ട്രസ്റ്റ്, ചോറോട് സ്കൂൾ എൻ.എസ്.എസ്, വടകര സിറ്റിസൺസ് കൗൺസിൽ, വടകര റോട്ടറി, എം.എച്ച്.ഇ.എസ്, തർജനി, എയ്ഞ്ചൽസ്, ലയൺസ് റോയൽ, ഹരിയാലി വടകര, കടത്തനാട് സൗഹൃദവേദി എന്നീ സംഘടനകളുടെ അംഗങ്ങളാണ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. സമാപനം മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. വത്സലൻ കുനിയിൽ അധ്യക്ഷത വഹിച്ചു.
പി.എം. അതുൽ, കെ. സഞ്ജിത്ത്, പി.പി. രാജൻ, സൈദ് ഹൈദ്രോസ്, പി.പി. ബിനീഷ്, എം.കെ. വിനോദ് തുടങ്ങിയവർ സംസാരിച്ചു. സ്റ്റേഷൻ സൂപ്രണ്ട് ശ്രീഹരീഷ് സ്വാഗതവും പി.എം. മണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.