കോഴിക്കോട്: ദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. നടുവട്ടം സ്വദേശി എൻ.വി. ഹൗസിൽ മുഹമ്മദ് അജ്മലിനെയാണ് (23) നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച രാത്രി പത്തോടെ മലബാർ ക്രിസ്ത്യൻ കോളജിന് സമീപത്തെ ട്രാഫിക് സിഗ്നലിലാണ് സംഭവം.
സിനിമ കണ്ട് മടങ്ങവേ ഇരിങ്ങാടൻ പള്ളി സ്വദേശി അശ്വിനെയും ഭാര്യയെയും രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘത്തിലെ മുഹമ്മദ് അജ്മൽ പാട്ടുപാടി കളിയാക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ അശ്വിനെ ഇയാൾ മർദിക്കുകയും ചെയ്തു.
തുടർന്ന് ദമ്പതികൾ, സംഘമെത്തിയ ബൈക്കിന്റെ നമ്പർ സഹിതം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റുചെയ്തതും. പ്രതിയെ പരാതിക്കാരൻ തിരിച്ചറിഞ്ഞു. അതേസമയം രാത്രിതന്നെ പരാതി നൽകിയെങ്കിലും പൊലീസ് തുടർനടപടി സ്വീകരിക്കാൻ വൈകിയെന്ന് ആക്ഷേപമുണ്ട്. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി നടക്കാവ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.