മുഹമ്മദ്​

ഭിന്നശേഷിക്കാരിയെയും ബാലികയെയും പീഡിപ്പിച്ചു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ബാലുശ്ശേരി (കോഴിക്കോട്​): ഭിന്നശേഷിക്കാരിയായ 52കാരിയെയും ഏഴു വയസ്സുള്ള പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മൽ പൊയിൽ എളാങ്ങൽ മുഹമ്മദിനായി (46) പൊലീസ് അന്വേഷണം ഊർജിതമാക്കി.

തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം. ഭിന്നശേഷിക്കാരിയും സഹോദര​െൻറ മകളായ ഏഴുവയസ്സുകാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിന് പോയതായിരുന്നു. വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.

കുട്ടി കുതറി ഓടിയപ്പോൾ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെ പീഡനത്തിനിരയാക്കി. പെൺകുട്ടി തൊഴിലുറപ്പ് ജോലിയുള്ള സ്ഥലത്ത് പോയി അച്ഛമ്മയെ കൂട്ടി വന്നപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

സംഭവ സ്ഥലത്തുനിന്നും കെ. എൽ 56 വി 0612 നമ്പർ ജൂപ്പിറ്റർ ടൂവീലറിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

പെൺകുട്ടിയെയും സ്​ത്രീയെയും താമരശ്ശേരി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാക്കി. പ്രതിയെപ്പറ്റി വിവരം ലഭിക്കുന്നവർ 0496 2642040, 9497980775 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന്​ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - The man who molested the dissident and the girl is absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.