ലോ​റി സ്റ്റാ​ൻ​ഡ്

ലോ​റി നി​ർ​ത്തി​യി​ടാ​ൻ സ്ഥ​ല​മാ​യി​ല്ല; വീ​ണ്ടും പ്ര​തി​ഷേ​ധ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ൾ

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ ലോ​റി നി​ർ​ത്തി​യി​ടാ​ൻ വേ​ണ്ട​ത്ര സൗ​ക​ര്യ​മി​ല്ലെ​ന്ന പ​രാ​തി​ക്ക് പ​രി​ഹാ​ര​മി​ല്ലാ​തെ നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും പ്ര​ക്ഷോ​ഭ​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു. ഇ​തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച സ​ർ​വ​ക​ക്ഷി ലോ​റി പാ​ർ​ക്കി​ങ് സം​ര​ക്ഷ​ണ സ​മി​തി വീ​ണ്ടും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്ക് രൂ​പം ന​ൽ​കി.

ആ​ദ്യ​ഘ​ട്ട​മാ​യി ഈ ​ആ​ഴ്ച മേ​യ​റു​മാ​യി ക​ണ്ട് ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് സം​ര​ക്ഷ​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ അ​ഡ്വ. സി.​എം. ജം​ഷീ​ർ പ​റ​ഞ്ഞു. എ​ല്ലാ തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള​താ​ണ് സം​ര​ക്ഷ​ണ സ​മി​തി.

ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ലോ​റി​ക​ൾ​ക്ക് നി​ർ​ത്തി​യി​ടാ​നും ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. കോ​ർ​പ​റേ​ഷ​നും മ​ന്ത്രി ത​ല​ത്തി​ലു​മൊ​ക്കെ പ​ല​ത​വ​ണ നി​വേ​ദ​നം കൊ​ടു​ത്തി​ട്ടും ന​ട​പ​ടി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​ര​മാ​ർ​ഗ​ത്തി​ലേ​ക്ക് പോ​വാ​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​സി. ബ​ഷീ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

ഏ​റ്റ​വു​മൊ​ടു​വി​ൽ ബീ​ച്ചി​ലെ ലോ​റി, കാ​ർ പാ​ർ​ക്കി​ങ്ങി​ന് തു​റ​മു​ഖ വ​കു​പ്പി​ന്റെ ഭൂ​മി​യി​ൽ ഇ​ട​മൊ​രു​ക്കാ​ൻ തീ​രു​മാ​ന​മാ​യെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ​ക്ക് വേ​ഗ​മി​ല്ല.

പേ​രി​നൊ​രു ലോ​റി സ്റ്റാ​ൻ​ഡ്

കോ​ർ​പ​റേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച ലോ​റി സ്റ്റാ​ൻ​ഡ് പ​ണി ഇ​തു​വ​രെ യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. വ​ലി​യ​ങ്ങാ​ടി​യി​ലും പ​രി​സ​ര​ത്തു​മെ​ത്തു​ന്ന ലോ​റി​ക​ൾ നി​ർ​ത്താ​ൻ ഇ​പ്പോ​ൾ മ​തി​യാ​യ സൗ​ക​ര്യ​മി​ല്ല. 1968ൽ ​പി. കു​ട്ടി​ക്കൃ​ഷ്ണ​ൻ നാ​യ​ർ മേ​യ​റാ​യി​രി​ക്കേ ഗ​താ​ഗ​ത മ​ന്ത്രി ഇ.​കെ. ഇ​മ്പി​ച്ചി​ബാ​വ ഉ​ദ്​​ഘാ​ട​നം ചെ​യ്ത ലോ​റി സ്റ്റാ​ൻ​ഡി​ൽ ഇ​പ്പോ​ൾ ഇ​ഞ്ച്​ പോ​ലും സ്ഥ​ല​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

വ​ലി​യ​ങ്ങാ​ടി​യി​ലും പ​രി​സ​ര​ത്തു​മെ​ത്തു​ന്ന ലോ​റി​ക​ൾ നി​ർ​ത്താ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു. മ​തി​യാ​യ സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ പാ​ർ​ക്കി​ങ് ഹ​ബ്ബ് നി​ർ​മി​ച്ചു​ന​ൽ​ണ​മെ​ന്നാ​ണ്​ ലോ​റി​യു​ട​മ​ക​ളു​ടെ ആ​വ​ശ്യം. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ ലോ​റി​യു​ട​മ​ക​ളു​ടെ​യും ഏ​ജ​ന്‍റു​മാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ലോ​റി പാ​ർ​ക്കി​ങ്​ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​മ്പ് അ​ധി​കാ​രി​ക​ളെ പ​ല​ത​വ​ണ ക​ണ്ടി​രു​ന്നു.

ന​ഗ​ര​ത്തി​ൽ ലോ​റി​ക​ൾ നി​ർ​ത്താ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ൽ സ്റ്റാ​ൻ​ഡ്​ നി​ർ​മി​ക്കാ​മെ​ന്നാ​ണ്​ അ​ധി​കാ​രി​ക​ളു​ടെ നി​ല​പാ​ട്. ലോ​റി​ക​ൾ നി​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​ല​ത​വ​ണ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. സൗ​ത്ത്​ ബീ​ച്ചി​ൽ ലോ​റി നി​ർ​ത്തു​ന്ന​തി​നെ​തി​രെ പ്ര​ക്ഷോ​ഭ​മു​യ​രു​ക​യും അ​വി​ടെ വ​ണ്ടി നി​ർ​ത്തു​ന്ന​ത്​ അ​ന​ധി​കൃ​ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ ടൈ​ലി​ട്ട് വൃ​ത്തി​യാ​ക്കി​യ ബീ​ച്ച് റോ​ഡ​രി​കി​ൽ ലോ​റി​ക​ൾ കൊ​ണ്ടി​ടു​ന്ന​ത് പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്നു.

ഇനിയും സ്ഥ​ലം ക​ണ്ടെ​ത്താ​നാ​യി​ല്ല

ക​ട​പ്പു​റ​ത്ത്​ പോ​ർ​ട്ട്​ ഓ​ഫി​സി​​ന്‍റെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ത്തും വെ​സ്​​റ്റ്​​ഹി​ൽ ചു​ങ്ക​ത്തും മീ​ഞ്ച​ന്ത​യി​ലു​മെ​ല്ലാം ലോ​റി​ക​ൾ നി​ർ​ത്തു​ന്ന കാ​ര്യം കോ​ർ​പ​റേ​ഷ​ൻ ആ​ലോ​ചി​ച്ചി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പ് എ​ല്ലാ​യി​ട​ത്തു​മു​യ​ർ​ന്നു. മ​റ്റു​ സം​സ്ഥാ​ന​ങ്ങ​​ളി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ലോ​റി​യു​മാ​യി ത​ങ്ങു​ന്ന​ത്​ നാ​ട്ടു​കാ​ർ പ്രോ​ത്സാ​ഹി​പ്പാ​ക്കാ​ത്ത​താ​ണ്​ മു​ഖ്യ പ്ര​ശ്​​നം.

ലോ​റി നി​ർ​ത്തു​ക​യും തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നൊ​പ്പം സ്വൈ​ര​ജീ​വി​ത​വും ത​ട​സ്സ​പ്പെ​ടു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി. സൗ​ത്ത്​ ബീ​ച്ചി​ൽ റോ​ഡി​ൽ നി​ർ​ത്തു​ന്ന​ത്​ ത​ട​ഞ്ഞ്​ പ​ക​രം പോ​ർ​ട്ടി​​ന്‍റെ വ​ള​പ്പി​ൽ 60 ലോ​റി​ക​ൾ​ക്കെ​ങ്കി​ലും സൗ​ക​ര്യ​മൊ​രു​ക്കാ​നാ​വു​മെ​ന്ന്​ ന​ഗ​ര​സ​ഭ ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​ന്നി​ല്ല.

വ​ലി​യ​ങ്ങാ​ടി​യി​ലേ​ക്ക്​ വ​രു​ന്ന ലോ​റി​ക​ൾ കോ​തി​ക്കും സൗ​ത്ത്​ ബീ​ച്ചി​നു​മി​ട​യി​ൽ റോ​ഡി​ൽ നി​ർ​ത്തി​യി​ടു​ന്ന​ത്​ പ​തി​വാ​ണ്. സൗ​ത്ത് ബീ​ച്ചി​ലെ ലോ​റി സ്റ്റാ​ൻ​ഡ്​ തോ​പ്പ​യി​ലേ​ക്ക് മാ​റ്റാ​നും സ്ഥ​ല​മൊ​രു​ക്കാ​ന്‍ 1.9 ല​ക്ഷം രൂ​പ നീ​ക്കി​വെ​ക്കാ​നും കോ​ര്‍പ​റേ​ഷ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും എ​ല്ലാം വെ​റു​തെ​യാ​യി.​

സ്റ്റാ​ൻ​ഡ് വെ​ള്ള​യി​ൽ തോ​പ്പ​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നെ​തി​രെ​യും പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. മു​മ്പ് ലോ​റി സ്റ്റാ​ൻ​ഡ്​ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച മീ​ഞ്ച​ന്ത​യി​ലെ സ്ഥ​ല​ത്ത്​ ബ​സ്​ സ്റ്റാ​ൻ​ഡ്​ പ​ണി​യാ​നാ​ണ്​ ഇ​പ്പോ​ൾ കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​നം.

Tags:    
News Summary - There is no place for the lorry to stop-Workers protest again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.