കോഴിക്കോട്: രണ്ടാംഗേറ്റിന് സമീപത്തെ വെങ്കിടേഷ് സ്റ്റേഷനറി കടയിൽ മോഷണംനടത്തിയവർ എയർ പിസ്റ്റളുമായി പിടിയിൽ. പാതിരപ്പറ്റ കൽപ്പത്തുമ്മൽ അൽത്താഫ് (33), അരക്കിണർ പുതുക്കുടൻ ഷാനിൽ ( 25) എന്നിവരാണ് ടൗൺ പൊലീസിെൻറ പിടിയിലായത്.
വെങ്കിടേഷ് സ്റ്റേഷനറി കുത്തിത്തുറന്ന മോഷ്ടാക്കൾ ഓണം ബംബർ ലോട്ടറി ടിക്കറ്റുകളും 6000 രൂപയും സിഗരറ്റും എടുത്തുെകാണ്ടുപോയിരുന്നു. നിരവധി കേസുകളിൽ പ്രതിയായ അൽത്താഫിനെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് െപാലീസ് തിരിച്ചറിഞ്ഞിരുന്നു. ആളെ തിരിച്ചറിയാതിരിക്കാൻ കൂളിങ് ഗ്ലാസ് ധരിച്ചെങ്കിലും അൽത്താഫിെൻറ നടത്തത്തിെൻറ രീതി അറിയുന്ന െപാലീസിന് എളുപ്പം പ്രതിയെ മനസ്സിലായി. ഇയാളെ തിരയുന്നതിനിടെയാണ് ഷാനിലിനൊപ്പം കെണ്ടത്തിയത്.
കോട്ടപ്പറമ്പ് ആശുപത്രിക്ക് എതിർവശെത്ത കടയിൽനിന്ന് മോഷ്ടിച്ച എയർ പിസ്റ്റളുകളാണ് ഇരുവരുടെയും ൈകയിലുണ്ടായിരുന്നത്. അജിത്ത് വർഗീസ് എന്നയാൾക്കെതിരെയും കേസുണ്ട്. ടൗൺ സി.ഐ എ. ഉമേഷ്, എസ്.ഐമാരായ കെ.ടി. ബിജിത്, വി.വി. അബ്ദുൽ സലീം, എ.എസ്.ഐമാരായ മുഹമ്മദ് സബീർ, ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജേഷ്, അനൂജ്, മുഹമ്മദ് ഷാഫി, പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.