കോഴിക്കോട്: സിഗ്നല്‍ കേബിള്‍ മുറിച്ച് ട്രെയിന്‍ ഗതാഗതം അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് റെയിൽവേ ജീവനക്കാരെ പിരിച്ചുവിട്ടു. കോഴിക്കോട് കക്കോടി സ്വദേശി പ്രവീണ്‍രാജ്, വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തി റെയില്‍വേ പിരിച്ചുവിട്ടത്. ഫറോക്ക് റെയില്‍വേ സിഗ്നല്‍ ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ടെക്നീഷ്യന്മാരാണ് ഇരുവരും. രണ്ടുപേർക്കുമെതിരായ നിയമനടപടികൾ തുടരുമെന്ന് റെയിൽവേ അറിയിച്ചു.
മാര്‍ച്ച് 24നാണ് കേസിനാസ്പദമായ സംഭവം. കല്ലായി റെയില്‍വേ സ്റ്റേഷനിൽനിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ചു സ്ഥലങ്ങളിലായി സിഗ്നൽ കേബിള്‍ മുറിച്ചതായി കണ്ടെത്തുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരുടെയും പങ്ക് വ്യക്തമായത്. ആളില്ലാത്തതിനാൽ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിധിയിൽ ജോലിചെയ്യാന്‍ കോഴിക്കോട് സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍(എസ്.എസ്.ഇ) ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വിരോധം തീര്‍ക്കാനാണ് സിഗ്നല്‍ മുറിച്ചതെന്നാണ് പറയുന്നത്. സിഗ്നല്‍ കമ്പികള്‍ മുറിച്ചുമാറ്റി പച്ചക്കുപകരം മഞ്ഞ സിഗ്നലാക്കി മാറ്റിവെക്കുകയായിരുന്നു. സിഗ്നല്‍ തകരാറിലായതോടെ 13 ട്രെയിനുകളാണ് വൈകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.