കാക്കൂർ: വിവാഹനിശ്ചയ ശേഷം കുടുംബസമേതം പൊക്കുന്നുമലയിൽ എത്തിയ പ്രതിശ്രുത വധൂ വരന്മാരെ സദാചാര പൊലീസ് ചമഞ്ഞു ആക്രമിച്ച പരിസരവാസികളെ കാക്കൂർ പൊലീസ് അറസ്റ്റ്ചെയ്തു.
പരിസരവാസികളായ നെല്ലികോടത്തിൽ മീത്തൽ രാധാകൃഷ്ണൻ (47), കൈതയിൽ വീട്ടിൽ രാജു (36) എന്നിവരെയാണ് ഇൻസ്പെക്ടർ ബി.കെ. സിജുവും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ആക്രമിസംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും കാക്കൂർ ഇൻസ്‌പെക്ടർ ബി.കെ. സിജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.