വടകര: തമിഴ്നാട്ടിൽനിന്നുള്ള കവർച്ച സംഘം സംസ്ഥാനത്ത് എത്തിയതായി പൊലീസ് സ്റ്റേഷനുകൾക്ക് ജില്ല പൊലീസ് മേധാവിയുടെ ജാഗ്രത നിർദേശം.
ജനത്തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിൽ കയറിയും സ്വർണാഭരണങ്ങൾ അപഹരിക്കുന്ന സ്ത്രീകൾ അടങ്ങുന്ന സംഘം എത്തിയതായും ആളുകളുടെയും പൊലീസിന്റെയും അതിജാഗ്രത ഉണ്ടാകണമെന്നുമാണ് വടകര റൂറൽ ജില്ല പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്.
തമിഴ്നാട് കന്യാകുമാരി ജില്ലയിലുള്ള പിടിച്ചുപറി സംഘമാണ് കേരളത്തിലെത്തിയത്. നിരവധി കേസുകളിൽ ഉൾപ്പെട്ട സത്രീകൾ ഉൾപ്പെടെയുള്ള സംഘം കെ.എ 45 എം 2833 നമ്പർ ടവേര വാഹനത്തിലാണ് ഇവിടെ എത്തിയത്. മൈസൂരു വഴിയാണ് സംഘം സംസ്ഥാനത്തേക്ക് കടന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
സംസ്ഥാനത്ത് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ഡിവൈ.എസ്.പി, സി.ഐ എന്നിവരുടെ കീഴിൽ നേരത്തെ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചിരുന്നു.
മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ ഇവർ തെളിയിച്ചിരുന്നു. എന്നാൽ, സ്ക്വാഡുകൾ പിരിച്ചുവിട്ടത് തിരിച്ചടിയായിരിക്കുകയാണ്.
ജാഗ്രത നിർദേശത്തിന്റ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഓഫിസർമാരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.