വടകര: കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രവർത്തിച്ച ഫ്ലിപ്കാർട്ട് ഗോഡൗൺ വ്യാപാരികൾ പൂട്ടിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് ഓർക്കാട്ടേരി യൂനിറ്റ് കമ്മിറ്റിയാണ് ഓൺലൈൻ കമ്പനിയായ ഫ്ലിപ് കാർട്ട് ഗോഡൗൺ സമരം ചെയ്ത് പൂട്ടിച്ചത്. ഏറാമല പഞ്ചായത്ത് ബി കാറ്റഗറി ആയതിനാൽ സ്വകാര്യ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ പ്രവർത്തന അനുമതിയുള്ളൂ. ഇത് ലംഘിച്ചുകൊണ്ടാണ് ഫ്ലിപ്കാർട്ട് ഗോഡൗൺ ആണ് യൂത്ത് വിങ് പ്രവർത്തകർ പൂട്ടിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി അംഗം കെ.കെ. റഹീം ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ഓർക്കാട്ടേരി യൂനിറ്റ് പ്രസിഡൻറ് ലിജി പുതിയടത്ത് അധ്യക്ഷത വഹിച്ചു.
യൂത്ത് വിങ് കോഴിക്കോട് ജില്ല സെക്രട്ടറി റിയാസ് കുനിയിൽ, കെ.ഇ. ഇസ്മയിൽ, ടി.എം.കെ. പ്രഭാകരൻ, വാസു ആരാധന, അഭിലാഷ് കോമത്ത്, അമീർ വളപ്പിൽ എന്നിവർ സംസാരിച്ചു. വിനോദൻ പുനത്തിൽ സ്വാഗതവും നിഷാന്ത് തോട്ടുങ്ങൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.