കോർപറേഷൻ ഓഫിസുകളിൽ വിജിലൻസ്​ പരിശോധന

കോ​ഴി​ക്കോ​ട്​: അ​ന​ധി​കൃ​ത കെ​ട്ടി​ട​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​പ​ക ആ​രോ​പ​ണ​ത്തി​ന്റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ലും വി​വി​ധ മേ​ഖ​ല ഓ​ഫി​സു​ക​ളി​ലും വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി.

'ഓ​പ​റേ​ഷ​ൻ ട്രൂ ​ഹൗ​സ്'​ എ​ന്ന പേ​രി​ൽ സം​സ്​​ഥാ​ന വ്യാ​പ​ക​മാ​യി ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ്​ വി​ജി​ല​ൻ​സ്​ സം​ഘം ഓ​ഫി​സു​ക​ളി​ലെ​ത്തി​യ​ത്. ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും തു​ട​ർ അ​ന്വേ​ഷ​ണ​മു​ണ്ടാ​വു​മെ​ന്നും വി​ല​ജി​ല​ൻ​സ്​ അ​റി​യി​ച്ചു. പ്ലാ​ൻ ന​ൽ​കു​ന്ന​തി​ലും കെ​ട്ടി​ടം ഉ​ണ്ടാ​ക്കു​ന്ന​തി​ലും ത​മ്മി​ലു​ള്ള അ​ന്ത​രം സം​ഘം പ​രി​ശോ​ധി​ച്ചു.

നി​ർ​മാ​ണം ക​ഴി​ഞ്ഞ്​ ന​മ്പ​ർ കൊ​ടു​ത്ത ശേ​ഷം കെ​ട്ടി​ട​ങ്ങ​ളി​ൽ വീ​ണ്ടും പെ​ർ​മി​റ്റി​ല്ലാ​തെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​താ​യി പരിശോധയിൽ ക​ണ്ടെ​ത്തി. ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെയാണ് ഇ​ത്ത​രം നി​ർ​മാ​ണമെന്നും തെളിഞ്ഞു. പെ​ർ​മി​റ്റി​ന്​ വി​രു​ദ്ധ​മാ​യി പ​ണി​ത കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യ​തും പ​രി​ശോ​ധി​ച്ചു. ജില്ല വി​ജി​ല​ൻ​സി​ന്റെ​ വി​വി​ധ ഓ​ഫി​സു​ക​ളി​ൽ നി​ന്നു​ള്ള സം​ഘ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വി​ജി​ല​ൻ​സ്​ ഡി​വൈ.​എ​സ്.​പി ഇ. ​മ​നോ​ജ്​ കു​മാ​ർ, ഇ​ൻ​സ് പെ​ക്ട​ർ​മാ​രാ​യ എം. ​ഉ​ല്ലാ​സ്​ കു​മാ​ർ, പി.​എം. മ​നോ​ജ്, ജെ.​ഇ. ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ട​ത്തി.

അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ കോ​ർ​പ​റേ​ഷ​ൻ ന​മ്പ​ർ ന​ൽ​കി​യ കേ​സ്​ അ​ന്വേ​ഷ​ണം ജി​ല്ല ക്രൈം ​​ബ്രാ​ഞ്ച്​ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​സ് വി​ജി​ല​ൻ​സി​ന്​ കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സി​റ്റി പൊ​ലീ​സ് മേ​ധാ​വി ഡി.​ജി.​പി​ക്ക്​ ന​ൽ​കി​യ ക​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും വ​രെ​യാ​ണ്​ ക്രൈം ​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം. നേ​ര​ത്തേ കി​ട്ടി​യ പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ്​ ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്​​ഷ​ൻ ബ്യൂ​റോ കോ​ഴി​ക്കോ​ട്​ യൂ​നി​റ്റ്​ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Tags:    
News Summary - vigilance inspection in corporation offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.