കോഴിക്കോട്: നിർമാണത്തിൽ വൻ ക്രമക്കേട് നടന്ന കോഴിക്കോട് കെ.എസ്.ആർ.ടി.സി കെട്ടിടസമുച്ചയവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസിന് അനുമതി ലഭിച്ചില്ല.
തുടരന്വേഷണത്തിന് അനുമതി തേടി വിജിലൻസ് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയെങ്കിലും ഗുരുതരമായ കേസിൽ ഒരു നടപടിക്കും അനുമതി ലഭിച്ചില്ല. ചീഫ് എൻജിനീയറെയും ആർക്കിടെക്ടിനെതിരെയും കേസ് എടുത്ത് അന്വേഷണം തുടരാൻ അനുമതി വേണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടത്.
നിർമാണത്തിൽ വൻ വീഴ്ചയുണ്ടായി എന്ന് മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കൂടിയാണ് വിജിലൻസ് ശക്തമായ നടപടിയുമായി മുന്നോട്ടുപോവേണ്ടതുണ്ട് എന്ന് സർക്കാറിന് റിേപ്പാർട്ട് നൽകിയത്.
കഴിഞ്ഞമാസം അവസാനം നൽകിയ റിേപ്പാർട്ടിൻമേൽ നടപടി ഉണ്ടായിട്ടില്ലെന്ന് വിജിലൻസ് വൃത്തങ്ങൾ തന്നെ പറഞ്ഞു. പൊതുഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയ കേസാണിത്.
40 കോടി രൂപ ചെലവ് കണക്കാക്കി ഒടുവിൽ 75 കോടി രൂപ ചെലവിൽ പണി പൂർത്തിയാക്കിയ കെട്ടിടമാണ് ബലക്ഷയത്തിെൻറ പേരിൽ ഇനിയും 30 കോടി രൂപ കൂടി ചെലവഴിച്ച് ശക്തിപ്പെടുത്താൻ പദ്ധതി തയാറാവുന്നത്. ഇതെല്ലാം സർക്കാറിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന നിർമാണപ്രവൃത്തിയാണ്.
കെ.എസ്.ആർ.ടി.സിക്ക് വേണ്ടി കെ.ടി.ഡി.എഫ്.സിയാണ് ബി.ഒ.ടി അടിസ്ഥാനത്തിൽ പദ്ധതി ഏറ്റെടുത്ത് നിർമാണം നടത്തിയത്. കെ.ടി.ഡി.എഫ്.സിയുടെ ആവശ്യപ്രകാരമാണ് നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
അതിനിടെ, കെ.എസ്.ആർ.ടി.സി കെട്ടിടത്തിെൻറ ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി റിപ്പോർട്ട് പരിശോധിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി സർക്കാറിന് ഇനിയും റിപ്പോർട്ട് നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.