കോഴിക്കോട്: വാഹനങ്ങൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ഓട്ടോറിക്ഷ ഡ്രൈവർമാർ യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്നും അമിതനിരക്ക് ഈടാക്കുന്നുവെന്നുമുള്ള ആക്ഷേപത്തിൽ പരിശോധന നടത്തി.
ഫെയർ മീറ്ററുകളിലെ അപാകതകളുള്ളതും അനാവശ്യ ലൈറ്റുകൾ ഘടിപ്പിച്ചതും അധിക ഹോണുകൾ ഉപയോഗിച്ച് രൂപമാറ്റം വരുത്തിയതുമായ 38 ഓട്ടോകൾക്കെതിരെ നടപടി സ്വീകരിച്ച് 54,250 രൂപ ഈടാക്കി. വെങ്ങാലി പാലത്തിൽ അപകടകരമായ രീതിയിൽ വാഹനങ്ങളെ മറികടന്ന റമീസ് ബസ് ഡ്രൈവർ കെ. സുമേഷിന്റെയും കാൽനടക്കാർക്ക് അപകടം വരുത്തുംവിധം പെഡസ്ട്രിയൽ ക്രോസിങ്ങിൽ നിർത്താതെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവർ പ്രതീഷിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്തു.
ഓപറേഷൻ സേഫ്റ്റി ടു സേവ് ലൈഫിന്റെ ഭാഗമായി ആംബുലൻസ് പരിശോധനയിൽ 24 ആംബുലൻസുകൾക്കെതിരെ നടപടി സ്വീകരിച്ച് പിഴയിനത്തിൽ 46,500 രൂപ ഈടാക്കി. അധിക ലൈറ്റുകളുടെ ദുരുപയോഗം, നിയമവിരുദ്ധ രൂപമാറ്റം എന്നിവ നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബി. ഷഫീഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.