ബേപ്പൂർ ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന വാരിയത്ത് വേലായുധൻ കുട്ടിയുടെ വീടിന്​ മുകളിലേക്ക് തെങ്ങ് വീണ് മേൽക്കൂര തകർന്ന നിലയിൽ

പുഴകൾ കരകവിഞ്ഞു; മാവൂരിൽ നിരവധി കുടുംബങ്ങൾ ഭീഷണിയിൽ

മാവൂർ: കനത്ത മഴയിൽ ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതോടെ മാവൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നൂറു കണക്കിന് വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലായി. മാവൂർ കച്ചേരിക്കുന്നിൽ ഏഴ് വീടുകളിൽ വെള്ളം കയറി. ഇതിൽ രണ്ട് കുടുംബങ്ങളെ മാവൂർ ജി.എം.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മറ്റ് നാല് കുടുംബങ്ങൾ ബന്ധുവീടുകളിലേക്കാണ് മാറിയത്.

തെങ്ങിലക്കടവ്, പള്ളിയോൾ, ആയംകുളം, മാവൂർ പാടം പരിസരം, കുറ്റിക്കടവ്, കുനിയൻകടവ് തുടങ്ങിയ ഭാഗങ്ങളിൽ കുടുംബങ്ങൾ വീട് ഒഴിയാനുള്ള ഒരുക്കത്തിലാണ്. പലരും സാധനസാമഗ്രികൾ മുകൾ നിലയിലേക്കും അടുത്ത വീടുകളിലേക്കും മറ്റും മാറ്റിയിട്ടുണ്ട്. മാവൂരിൽ പൈപ്പ്​ലൈൻ റോഡ്, ചെറൂപ്പ_ കുറ്റിക്കടവ് റോഡ്, കുറ്റിക്കടവ്- കോഴിക്കോട് റോഡ്, മണന്തലക്കടവ് റോഡ്, കൽപ്പള്ളി- ആയംകുളം റോഡ്, തെങ്ങിലക്കടവ് - ആയംകുളം റോഡ്, തെങ്ങിലക്കടവ്- കണ്ണി പറമ്പ് റോഡ് തുടങ്ങിയവ വെള്ളത്തിനടിയിലായി.

കൃഷിയും വ്യാപകമായി വെള്ളത്തിനടിയിലായി. ചെറുപുഴ തെങ്ങിലക്കടവ് അങ്ങാടിയിലൂടെ ഗതി മാറി ഒഴുകി. തെങ്ങിലക്കടവ് അങ്ങാടിയിൽ കടകളിൽ വെള്ളം കയറി. ഊർക്കടവ് റഗുലേറ്ററി​െൻറ മുഴുവൻ ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. ഇവിടെ ജലം കുത്തി ഒഴുകുകയാണ്. വ്യാഴാഴ്ച രാവിലെയോടെയാണ് ജലനിരപ്പ് അതിവേഗം ഉയരാൻ തുടങ്ങിയത്. ചെറുപുഴയുടെ തീരങ്ങളിലാണ് പെട്ടെന്ന് ജലനിരപ്പ് ഉയർന്നത്. വൈകീ​േട്ടാടെയാണ് ഇതിന് ശമനമുണ്ടായത്.

Tags:    
News Summary - Water Flood Mavoor People

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.