തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ്ങി​ന്റെ

അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം

വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പോ​ളി​ങ് യ​ന്ത്ര​ങ്ങ​ളു​ടെ ഒ​ന്നാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ ഇ​ന്ന്

കോ​ഴി​ക്കോ​ട്: ന​വം​ബ​ർ 13ന് ​ന​ട​ക്കു​ന്ന വ​യ​നാ​ട് ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലെ പോ​ളി​ങ് യ​ന്ത്ര​ങ്ങ​ളു​ടെ ഒ​ന്നാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ ചൊ​വ്വാ​ഴ്ച ജി​ല്ല ക​ല​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ക്കും.

വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ളു​ടെ​യും വി​വി​പാ​റ്റി​ന്റെ​യും റാ​ൻ​ഡ​മൈ​സേ​ഷ​നാ​ണ് ന​ട​ക്കു​ക. ക്ഷ​ണി​ക്ക​പ്പെ​ട്ട അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ്ങി​ന്റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ (തെ​ര​ഞ്ഞെ​ടു​പ്പ്) ശീ​ത​ൾ ജി. ​മോ​ഹ​ൻ, തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലെ അ​സി. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ കെ.​എ​ൻ. ബി​ന്ദു, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Wayanad by-election; First phase of randomization of polling machines today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.