കോഴിക്കോട്: വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് ടി.കെ. മാധവനെയും കുടുംബത്തെയും വീട്ടിൽ കയറി കൈയേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്ത സി.പി.ഐ ഗുണ്ടാരാഷ്ട്രീയത്തിനെതിരെ വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
സ്വന്തം പാർട്ടിക്കാരാണ് വിളിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിൽനിന്ന് പുറത്തിറക്കി ആക്രമിക്കാനായിരുന്നു പദ്ധതി. ഈ ഗൂഢാലോചന നടക്കാതെ വന്നപ്പോൾ അക്രമിസംഘം വീട്ടിൽ അതിക്രമിച്ചുകയറുകയും ഭാര്യയെയും കിടപ്പുരോഗിയായ മകനെയും ആക്രമിക്കുകയുമായിരുന്നു. മാധവനെതിരെ വധഭീഷണി മുഴക്കുകയും ചെയ്തു.
കുറ്റക്കാർക്കെതിരെ പൊലീസും അധികാരികളും ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന അധ്യക്ഷത വഹിച്ചു. എ.പി. വേലായുധൻ, മുസ്തഫ പാലാഴി, സുബൈദ കക്കോടി, ശശീന്ദ്രൻ ബപ്പൻകാട്, പി.സി. മുഹമ്മദ് കുട്ടി, ഇ.പി. അൻവൻ സാദത്ത്, കെ.സി. അൻവർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.