ഫറോക്ക്: ഫറോക്ക് നഗരത്തിലെ ജ്വല്ലറിയടക്കം മൂന്നു വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം നടന്നു. ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് കമ്പ്യൂട്ടറുകളും സ്മാർട്ട് ടി.വികളുമടക്കം ഒന്നര ലക്ഷത്തിെൻറ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കവർന്നു.
ഫറോക്ക് ബസ് സ്റ്റാൻഡിനു സമീപം പ്രീതി ഗോൾഡ് പാർക്ക്, ന്യൂ സെഞ്ച്വറി ഫൂട്വെയർ, ഫറ പർദ എന്നീ സ്ഥാപനങ്ങളിലാണ് മോഷണശ്രമം നടന്നത്. പ്രീതിഗോൾഡ് പാർക്കിെൻറ ഷട്ടറുകൾ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ ഇരുമ്പു ലോക്കർ തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഷട്ടർ തുറന്ന നിലയിൽ കണ്ടതിനാൽ കാവൽക്കാരൻ ഉടമയെ വിവരമറിയിക്കുകയായിരുന്നു. രാവിലെ ആറരയോടെ പൊലീസെത്തി പരിശോധന നടത്തി.
സമീപത്തെ പ്രീതി ഹൈപ്പർ മാർക്കറ്റിലെ സി.സി.ടി.വി പരിശോധിച്ചതിൽനിന്നും പുലർച്ച രണ്ടുമണിക്ക് രണ്ട് യുവാക്കൾ ജ്വല്ലറിക്ക് സമീപം നിൽക്കുന്നതായ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. മറ്റു രണ്ടു കടകളുടെയും ഗ്ലാസ് ഡോർ, ഷട്ടർ എന്നിവ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ബാഗുകളും വസ്ത്രങ്ങളുമാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 മണിയോടെ പൊലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് ഒന്നര ലക്ഷത്തിെൻറ ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് നഷ്ടപ്പെട്ടത്. ആശുപത്രി ഫാർമസിയുടെ ഭാഗത്തെ ഇരുമ്പ് ഗ്രില്ലിെൻറ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.