കോഴിക്കോട്: സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ (കെ. റെയിൽ) പദ്ധതിക്കെതിരായ സമരം ജില്ലയിൽ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുേമ്പാൾ എൽ.ഡി.എഫ് വിയർക്കുന്നു. സി.പി.എം അണികൾക്കടക്കം വീടും കിടപ്പാടവും നഷ്ടമാകുന്ന പദ്ധതിയെ ന്യായീകരിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രനടക്കമുള്ള നേതാക്കൾ ശ്രമിക്കുേമ്പാഴും എൽ.ഡി.എഫിന് തലവേദന ഒഴിയുന്നില്ല. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് നാലു മണിക്കൂറിലെത്താനുള്ള പദ്ധതി നിരവധി തദ്ദേശസ്ഥാപനങ്ങളിൽ വോട്ടെടുപ്പിൽ പ്രതിഫലിക്കും.
പദ്ധതിയുടെ ഇരകൾക്കൊപ്പം ഉറച്ചുനിൽക്കുന്ന യു.ഡി.എഫ് പ്രചാരണപ്രവർത്തനങ്ങൾക്കിടയിലും കെ. റെയിൽ വിരുദ്ധസമരവും സജീവമാക്കുകയാണ്. െകായിലാണ്ടി, വടകര, പയ്യോളി നഗരസഭകളിലും ചേമഞ്ചേരി, മൂടാടി, തിക്കോടി, ചോറോട്, ഏറാമല തുടങ്ങിയ പഞ്ചായത്തുകളിലും കെ.റെയിലാണ് കത്തുന്ന വിഷയം. നിലവിലുള്ള വാർഡുകളുടെ അതിർത്തിപോലും ഇല്ലാതാകുന്ന അവസ്ഥയാണെന്ന് ഇരകൾ ആരോപിക്കുന്നു. കടുത്ത പരിസ്ഥിതി നാശത്തിനും വൻതോതിലുള്ള കുടിയിറക്കലിനും പദ്ധതി കാരണമാകുമെന്നാണ് കെ. റെയിൽ വിരുദ്ധ ജനകീയ സമിതി ചൂണ്ടിക്കാട്ടുന്നത്. 3000ത്തിലേറെ വീടുകൾ ഇല്ലാതാകും. കക്ഷിരാഷ്ട്രീയഭേദെമന്യേ ജനങ്ങൾ പദ്ധതിക്കെതിരാണെന്നാണ് ജനകീയ സമിതി പറയുന്നത്.
തെരഞ്ഞെടുപ്പ് സമയത്ത് പോലും സർവേക്ക് ഉദ്യോഗസ്ഥരെത്തുന്നത് ജനങ്ങളെ പ്രകോപിതരാക്കുന്നുണ്ട്. പലയിടത്തും ഉദ്യോഗസ്ഥർക്ക് ജനരോഷത്തിനു മുന്നിൽ കീഴടങ്ങേണ്ടിയും വന്നു. തെരഞ്ഞെടുപ്പ്കാലമായതോടെ സി.പി.എം പ്രവർത്തകരും പദ്ധതിക്കെതിരെ പ്രാദേശികമായി സംസാരിക്കുന്നുണ്ട്. അലൈൻമെൻറ് മാറ്റണമെന്നാണ് ചിലയിടങ്ങളിൽ സി.പി.എം നേതൃത്വത്തിെൻറ ആവശ്യം. ഭയപ്പെടുത്തി വോട്ട് തേടാനാണ് ശ്രമമെന്നാണ് എൽ.ഡി.എഫ് ആരോപണം. പദ്ധതി തന്നെ ഉപേക്ഷിക്കണെമന്നാണ് ജനകീയസമിതിയുടെ ആവശ്യം. കെ. റെയിലിനെ അനുകൂലിക്കുന്നവർക്ക് വോട്ടില്ലെന്ന് ചിലയിടങ്ങളിൽ നാട്ടുകാർ വീടുകൾക്ക് മുന്നിൽ പോസ്റ്റർ പതിച്ചിട്ടുണ്ട്.
പത്തിടങ്ങളിലാണ് സമരം നടക്കുന്നത്. ചേമഞ്ചേരി പഞ്ചായത്തിലെ കാട്ടിൽപ്പീടികയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമരപ്പന്തലിലെത്തിയിരുന്നു. ഇവിടെ സ്ത്രീകളടക്കം 68 ദിവസമായി സമരത്തിലാണ്. മൂടാടി പഞ്ചായത്തിൽ സമരം 45 ദിവസം പിന്നിട്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം.കെ. മുനീർ, എം.പിമാരായ എം.കെ. രാഘവൻ, കെ. മുരളീധരൻ, എം.എൽ.എമാരായ എം.കെ. മുനീർ, പാറക്കൽ അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിൽ സമരകേന്ദ്രങ്ങളിൽ പര്യടനം നടത്തിയാണ് പിന്തുണ അറിയിച്ചത്. ബി.ജെ.പി സംസ്ഥാനപ്രസിഡൻറ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി. രമേശ്, യുവമോർച്ച അധ്യക്ഷൻ പ്രഫുൽകൃഷ്ണ, മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയ നേതാക്കളും സമരത്തിന് പിന്തുണയുമായെത്തിയിരുന്നു. കെ. റെയിൽ സമരത്തിൽ സജീവമായ ചിലർ ചോറോട്പഞ്ചായത്തിലടക്കം മത്സരരംഗത്തുമുണ്ട്. അതേസമയം, കെ. റെയിൽ പദ്ധതിയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിലപാടുണ്ടാകില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പലരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആർക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.