പേരാമ്പ്ര: ചേനോളി കളോളിപ്പൊയിലിൽ യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറുമ്പോൾ കുടുങ്ങിയ തൊഴിലാളിയെ പേരാമ്പ്ര ഫയർ ഫോഴ്സ് രക്ഷിച്ചു. സോയാമാക്കൂൽ സാബിറയുടെ പറമ്പിലെ തെങ്ങിൽ കയറുമ്പോഴാണ് തെങ്ങുകയറ്റ തൊഴിലാളിയായ കരിമ്പാടി അശോകന് അപകടം സംഭവിച്ചത്.
ഒരു കാലിലെ യന്ത്രം കാലിൽനിന്നും വഴുതിപ്പോയതിനാൽ ഒറ്റക്കാലിൽ നിൽപുറപ്പിച്ച അശോകൻ താഴേക്ക് ഇറങ്ങാൻ കഴിയാതെ വന്നപ്പോൾ അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിക്കുകയായിരുന്നു. ഫയർ റെസ്ക്യൂ ഓഫിസറായ എം. മനോജ് ലാഡർ ഉപയോഗിച്ച് തെങ്ങിൽ കയറി സേനാംഗങ്ങളുടെ സഹായത്തോടെ താഴെയിറക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ എം. പ്രദീപൻ, പി. വിനോദൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി.കെ. നൗഷാദ്, കെ.എൻ. രതീഷ്, പി.എം. വിജേഷ്, ടി. ബബീഷ്, എം. മനോജ്, കെ. അജേഷ്, ഇ.എം. പ്രശാന്ത്, ഹോം ഗാർഡുമാരായ അനീഷ് കുമാർ, മുരളീധരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.