കോഴിക്കോട്: മയക്കുമരുന്ന് സഹിതം യുവാവ് അറസ്റ്റിൽ. മാങ്കാവ് സ്വദേശി ഷഫീഖിനെയാണ് (29) 150 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും ബംഗളൂരുവിൽനിന്നും മൊത്തമായി എം.ഡി.എം.എ എത്തിച്ച് നഗരത്തിലും പരിസരങ്ങളിലും വിൽപന നടത്തുന്ന സംഘത്തെ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് എക്സൈസ് അറിയിച്ചു. ഇയാൾക്കെതിരെ സമാനമായ കുറ്റത്തിന് നേരത്തേ കേസെടുത്തിട്ടുണ്ട്.
എക്സൈസ് കമീഷണറുടെ ഉത്തര മേഖല സ്ക്വാഡും കോഴിക്കോട് എക്സൈസ് സർക്കിൾ ഒാഫിസ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.