കോഴിക്കോട്: കേടായ ഓട്ടോ നന്നാക്കുന്നതിനിെട കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ ഓടിച്ച രാമനാട്ടുകര ഹർഷ നിവാസിൽ ഷാഹുൽ ദാസിനെയാണ് (33) പന്നിയങ്കര െപാലീസ് അറസ്റ്റ് ചെയ്തത്. നരഹത്യക്ക് കേെസടുത്ത െപാലീസ് ഷാഹുൽ ദാസിനെ കോടതി റിമാൻഡ് ചെയ്തു.
ഈ മാസം ആറിന് രാത്രി ഒരു മണിക്ക് കണ്ണഞ്ചേരി പെട്രോൾ പമ്പിന് സമീപം കാറിടിച്ച് മാത്തോട്ടം ചാക്കീരിക്കാട്പറമ്പ് െകാമ്മടത്ത് പ്രജീഷ് എന്ന കുട്ടൻ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ഷിജിൻ, ബിനു, സന്തോഷ് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇടിച്ച കാർ കണ്ടെത്താൻ പന്നിയങ്കര പൊലീസ് രണ്ടാഴ്ചയായി അന്വേഷണത്തിലായിരുന്നു. നഗരം മുതൽ രാമനാട്ടുകര വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. തുടർന്നാണ് ജീപ്പ് കോംപസ് വണ്ടിയാണ് യുവാവിനെ ഇടിച്ചതെന്ന് വ്യക്തമായത്. തൃശൂരിലെയും കോഴിക്കോട്ടെയും ഷോറൂമുകളിൽ ബന്ധപ്പെട്ടപ്പോഴാണ് ഷാഹുൽ ദാസിലേക്ക് അന്വേഷണം നീണ്ടത്.
തൃശൂർ സ്വദേശിയായ ഭാര്യയുടെ പേരിലുള്ള കാറാണ് ഷാഹുൽ ദാസ് ഓടിച്ചിരുന്നത്. സംഭവത്തിന് ശേഷം വൈദ്യരങ്ങാടിയിലുള്ള അമ്മാവിെൻറ പറമ്പിൽ കാർ ഒളിപ്പിച്ചുവെക്കുകയായിരുന്നു.
എസ്.എച്ച്.ഒ റജീന കെ. ജോസഫ്, പ്രിൻസിപ്പൽ എസ്.ഐ കെ. മുരളീധരൻ, എസ്.ഐ ശ്രീജയൻ, സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്, സുശാന്ത്, രമേശൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.