ഹോട്ടൽ മുറിയിൽ യുവതിയും യുവാവും മരിച്ചനിലയിൽ

തൃശൂർ: നഗരത്തിലെ . പാലക്കാട് മേലാർക്കോട് കൊട്ടേക്കാട് ഒറവക്കോട്ടിൽ ഗിരിദാസ് (39), തൃശൂർ കല്ലൂർ പാലക്കപ്പറമ്പ് അത്താണിക്കുഴി രസ്മ (31) എന്നിവരെയാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹത്തിൽനിന്ന്​ രസ്മ പിന്മാറിയതിനെത്തുടർന്ന് ഗിരിദാസ് ഇവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് സംശയിക്കുന്നു. ബുധനാഴ്ച മുറി തുറക്കാതായതോടെ ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിലാണ് ഗിരിദാസിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും രസ്മയെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തിയത്. വിവാഹമോചിതയായ രസ്മക്ക്​ ആറ്​ വയസ്സുള്ള രോഗബാധിതനായ ആൺകുട്ടിയുണ്ട്. രസ്മയെ കാണാനില്ലെന്ന്​ കാണിച്ച് സഹോദരി പുതുക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ്​ മരണവിവരം പുറത്തുവന്നത്. കഴിഞ്ഞ 16നാണ് ഇവർ ഇവിടെ മുറിയെടുത്തത്. ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.