ആയുർവേദത്തിലെ ശിശുരോഗ വിദഗ്​ധരുടെ ദേശീയ ശിൽപശാല

കോട്ടക്കൽ: കേന്ദ്രസർക്കാറിന്‍റെ കീഴിലെ ആയുഷ് മന്ത്രാലയത്തിന്‍റെ ദേശീയ ആയുർവേദ ശിശുരോഗ വിദഗ്​ധരുടെ തുടർ വിദ്യാഭ്യാസ പരിപാടിക്ക്​ വൈദ്യരത്നം പി.എസ്​. വാര്യർ ആയുർവേദ കോളജിൽ തിങ്കളാഴ്ച തുടക്കം കുറിക്കും. ആറുദിവസം നീളുന്ന പരിപാടിയിൽ 16 സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. രാഷ്ട്രീയ ആയുർവേദ വിദ്യാപീഠത്തിന്‍റെ ധനസഹായത്തോടെ നടക്കുന്ന ഈ പരിപാടിയിൽ നിരവധി വിഷയങ്ങളിലെ പ്രബന്ധാവതരണം നടക്കും. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഡൽഹി, ദേശീയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ജയ്പൂർ, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, ഗുജറാത്ത് ആയുർവേദ യൂനിവേഴ്സിറ്റി ജാംനഗർ എന്നീ ആയുർവേദ സ്ഥാപനങ്ങളിൽനിന്നുള്ളവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.