വളാഞ്ചേരി: ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി 2000 വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. ബ്ലോക്കുതല ഉദ്ഘാടനം ചെമ്പിക്കലിൽ ഡോ. എൻ. മുജീബ് റഹ്മാൻ നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.എ. സക്കീർ, പ്രസിഡൻറ് ടി.പി. ജംഷീർ, സി. സുമേഷ്, പി.കെ. ശ്യാംലാൽ എന്നിവർ സംസാരിച്ചു. ഇരിമ്പിളിയം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് വളന്റിയർമാർ വീടുകളിൽ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈ വെച്ച് പിടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ജി.എസ്. ശ്രീലേഖ, പ്രോഗ്രാം ഓഫിസർ ഡോ. എം.പി. ഷാഹുൽ ഹമീദ്, വളന്റിയർ ലീഡർമാരായ കാർത്തിക്, ടിഷ മനോജ് നേതൃത്വം നൽകി. കാടാമ്പുഴ: മുസ്‌ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി 'തൈ നടാം തണലൊരുക്കാം' പ്രമേയത്തിൽ വാർഡുതലങ്ങളിൽ ഫലവൃക്ഷത്തൈകളും തണൽമരങ്ങളും നട്ടു. പഞ്ചായത്തുതല ഉദ്ഘാടനം പിലാത്തറ പി.എം.എസ്.എ സ്കൂൾ ഗ്രൗണ്ടിൽ യൂത്ത് ലീഗ് ജില്ല പ്രവർത്തക സമിതി അംഗം പി.വി. നാസിബുദ്ദീൻ നിർവഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എ.പി. ജാഫർ അലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, കെ.പി. ഫൈസൽ, ശിഹാബ് മങ്ങാടൻ, പി.ടി. ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.