'പൊതുജനാരോഗ്യ ബില്ലിൽനിന്ന്​ ആയുഷ്​ ചികിത്സരീതികളെ ഒഴിവാക്കരുത്​'

മലപ്പുറം: സംസ്ഥാന സർക്കാറിന്‍റെ പൊതുജനാരോഗ്യ ബില്ലിൽനിന്ന്​ ആയുഷ്​ ചികിത്സരീതികളെ ഒഴിവാക്കരുതെന്ന്​ കേരള ഗവ. ഹോമിയോ മെഡിക്കൽ ഓഫിസേഴ്​സ്​ അസോസിയേഷൻ ആവശ്യപ്പെട്ടു. പുതിയ സാംക്രമിക രോഗങ്ങൾ നിയന്ത്രണാതീതമായിരിക്കുന്ന കാലഘട്ടത്തിൽ അലോപ്പതിയെ മാത്രം ആശ്രയിക്കാതെ ഇതര ​വൈദ്യശാസ്ത്ര മേഖലകളും പ്രയോജനപ്പെടുത്തണം. ആയുഷ്​ ചികിത്സ സംവിധാനങ്ങളും ഉൾപ്പെടുത്തിയുള്ള ചികിത്സ പ്രോട്ടോകോൾ ബില്ലിൽ ഉൾ​പ്പെടുത്തണമെന്ന്​ അസോസിയേഷൻ പ്രസിഡന്‍റ്​ ഡോ. എൽ.ബി. ശ്രീലത, ജനറൽ സെക്രട്ടറി ഡോ. ജെ.സി. ഉതുപ്പ്​ എന്നിവർ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.