നാടുകാണി ചുരം (ഫയൽ ഫോ​േട്ടാ)

നാടുകാണി ചുരത്തിന്​ ബദല്‍; മുണ്ടേരി-അപ്പന്‍കാപ്പ്-പന്തല്ലൂര്‍ പാതക്ക്​ സാധ്യതയേറുന്നു

എടക്കര (മലപ്പുറം): അന്തര്‍ സംസ്ഥാന പാതയായ നാടുകാണി ചുരം പാതക്ക് ബദല്‍ റോഡ് നിര്‍മിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബദല്‍ മാര്‍ഗമായ മുണ്ടേരി-അപ്പന്‍കാപ്പ്-പന്തല്ലൂര്‍ പാതക്കാണ് മഞ്ചേരി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.പി.എം. മുഹമ്മദ് അഷ്റഫ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ നാടുകാണി ചുരം വഴിയുള്ള യാത്ര മണ്ണിടിച്ചിലും മരം വീഴലും കാരണം തടസ്സപ്പെടാറുണ്ട്. തീവ്ര മലയിടിച്ചില്‍ മേഖലയായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ള ഈ ചുരം പാതക്ക് ബദല്‍ സംവിധാനം വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
മുണ്ടേരി അപ്പന്‍കാപ്പില്‍നിന്ന് ​​ൈഗ്ല​േൻറാക്കിലൂടെ പന്തല്ലൂര്‍ വഴി വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി-ഗൂഡല്ലൂര്‍ സംസ്ഥാന പാതയിലെത്താം. തുടര്‍ന്ന് വയനാട്, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ കിട്ടും. കെ.എന്‍.ജി റോഡിലെ പാലുണ്ടയില്‍നിന്ന് പോത്തുകല്‍-മുണ്ടേരി തമ്പുരാട്ടിക്കല്ല്​ വരെ നിലവില്‍ മലയോര ഹൈവേയുടെ നിര്‍മാണം നടന്നുവരികയാണ്. ഇവിടെനിന്ന് അപ്പന്‍കാപ്പിലേക്ക് പൊതുമരാമത്ത് വകുപ്പ് റോഡുമുണ്ട്. അപ്പന്‍കാപ്പില്‍നിന്ന് 1.25 കിലോമീറ്റര്‍ വനത്തിലൂടെയുള്ള കൂപ്പ് റോഡും തുടര്‍ന്ന് ഒന്നര കിലോമീറ്റര്‍ സ്വകാര്യ തോട്ടത്തിലൂടെയുള്ള റോഡുമാണ്.
ഇതോടെ തമിഴ്നാട് അതിര്‍ത്തിയിലെത്താനാവും. അതിര്‍ത്തിയില്‍ വെള്ളാരംപുഴനിന്ന് ഏഴര കിലോമീറ്റര്‍ സ്വകാര്യ എസ്​റ്റേറ്റുകള്‍ കടന്നാല്‍ പന്തല്ലൂരിന് സമീപം മാംഗോ റേഞ്ചിലെത്താം. ഇവിടേക്കുള്ള പാതയില്‍ ചെങ്കുത്തായ കയറ്റിറക്കങ്ങള്‍ കുറവാണ്. മണ്ണിടിച്ചില്‍ സാധ്യതയും കുറവാണ്. ബദല്‍ പാത സാധ്യമാക്കാന്‍ കേരള അതിര്‍ത്തിയില്‍ നാലര കിലോമീറ്റര്‍ റോഡ് പുനരുദ്ധരിക്കേണ്ടതുണ്ട്.
തമിഴ്നാട്ടില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രം പുതിയ റോഡുണ്ടാക്കേണ്ടിവരും. ഇതിന് ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് തീരുമാനമെടുക്കണം. വനം വകുപ്പി​ൻെറ രേഖകള്‍ പ്രകാരം പ്രധാനപ്പെട്ട ആനത്താരയായ അപ്പന്‍കാപ്പ് മുതലുളള 1.25 കിലോമീറ്റര്‍ ദൂരത്തില്‍ ആനകളുടെ വിഹാരത്തിന് തടസ്സമാകാത്തവിധം എലിവേറ്റഡ് ഹൈവേ പരിഗണിക്കാം. രണ്ടു സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാകുമെന്നതിനാല്‍ ഉന്നത തലത്തില്‍ ഒരു ധാരണയായതിന് ശേഷം കൂടുതല്‍ ഇന്‍വെസ്​റ്റിഗേഷന്‍ നടത്തിയാല്‍ മതിയാകുമെന്നാണ് റിപ്പോര്‍ട്ടിലെ സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.