ഭിന്നശേഷിക്കാരെ വിശേഷിപ്പിക്കേണ്ടത്​ ദൃഢനിശ്ചയക്കാരെന്ന്​ ^മന്ത്രി

ഭിന്നശേഷിക്കാരെ വിശേഷിപ്പിക്കേണ്ടത്​ ദൃഢനിശ്ചയക്കാരെന്ന്​ -മന്ത്രി മലപ്പുറം: ഭിന്നശേഷിക്കാരെ ദൃഢനിശ്ചയക്കാരെന്നാണ്​ വിശേഷിപ്പിക്കേണ്ടതെന്ന്​ കായിക മന്ത്രി വി. അബ്​ദുറഹ്​മാൻ. അന്തർദേശീയ ഭിന്നശേഷി ദിനത്തിൽ ​ മലപ്പുറം സാമൂഹിക നീതി വകുപ്പ്​ സംഘടിപ്പിച്ച പരിപാടികൾ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൃഢനിശ്ചയമുള്ള മനസ്സോടെയാണ്​ അവർ കാര്യങ്ങളെ നേരിടുന്നത്​. ഇതിനാലാണ്​ അവരെ ദൃഢനിശ്ചയക്കാർ എന്ന്​ വിളിക്കാൻ ആഗ്രഹിക്കുന്നത്​. ജില്ലയില്‍ ഭിന്നശേഷിക്കാർക്ക്​ പുനരധിവാസ കേന്ദ്രം തുടങ്ങുന്നതിന് നടപടികള്‍ തുടരുകയാണെന്നും രണ്ട് വര്‍ഷത്തിനകം പദ്ധതി യാഥാർഥ്യമാക്കാനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. പത്​മശ്രീ പുരസ്​കാരം നേടിയ ബാലൻ പൂതേരിയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. 2020ലെ ഉജ്ജ്വല ബാല്യം പുരസ്​കാരം നേടിയ അൽവീനയെയും ചടങ്ങിൽ ആദരിച്ചു. ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ എം.കെ. റഫീഖ മുഖ്യാതിഥിയായിരുന്നു. ബ്രോഷർ പ്രകാശനം ജില്ല പഞ്ചായത്ത്​ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ.എ. കരീമും ഉണർവ്​ 2021 കലാമത്സര വിജയികൾക്കുള്ള സമ്മാനദാനം മലപ്പുറം നഗരസഭ ചെയർമാൻ മുജീബ്​ കാടേരിയും നിർവഹിച്ചു. തുടർന്ന്​ വിവിധ കലാപരിപാടികളും അരങ്ങേറി. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജ്​ അസി. പ്രഫ. കെ. അബ്​ദുൽ നാസർ, മലപ്പുറം നഗരസഭ കൗൺസിലർ ജയശ്രീ രാജീവ്​, കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ ജാഫർ കക്കൂത്ത്​, ജില്ല വനിത ശിശുവികസന ഒാഫിസർ എ. ഷറഫുദ്ദീൻ, എസ്​.എസ്​.​െ​ക ജില്ല പ്രോഗ്രാം ഒാഫിസർ ടി.എസ്​. സുമ, നാഷനൽ ലെവൽ ലോക്കൽ കമ്മിറ്റി കൺവീനർ സിനിൽദാസ്​ പൂക്കോട്ട്​, വള്ളിക്കാപ്പറ്റ അന്ധവിദ്യാലയം പ്രധാനാധ്യാപകൻ വി. അബ്​ദുൽ കരീം, സാമൂഹിക സുരക്ഷ മിഷൻ ജില്ല കോഓഡിനേറ്റർ സി.ടി. നൗഫൽ, കേരള ഫെഡറേഷൻ ഒാഫ്​ ബ്ലൈൻഡ്​ ജില്ല സെക്രട്ടറി ഗോപാലകൃഷ്​ണൻ, സ്​പെഷൽ സ്​കൂൾ അസോസിയേഷൻ ജില്ല കോഓഡിനേറ്റർ സി. അൽഫോൺസ, ഡി.എ.പി.എൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്​ ബഷീർ മമ്പുറം, പരിവാർ ജില്ല സെക്രട്ടറി അബ്​ദുൽ റഷീദ്, പി.എ.ഐ.ഡി ജില്ല പ്രസിഡൻറ്​ ഷൗക്കത്തലി, ഡിഫറൻറ്​ലി ഏബ്​ള്‍ഡ് പേഴ്സൻസ്​ വെല്‍ഫെയര്‍ ഫെഡറേഷന്‍ ജില്ല സെക്രട്ടറി കെ. വാസുദേവന്‍, എ.കെ.ഡബ്ല്യു.ആര്‍.എഫ് ജില്ല പ്രസിഡൻറ്​ സലിം കിഴിശ്ശേരി, ഇ. അബ്ബാസ്, പി.ടി. മുഹമ്മദ് അസറത്ത് ​ തുടങ്ങിയവർ സംബന്ധിച്ചു. ജില്ല സാമൂഹിക നീതി ഒാഫിസർ കെ. കൃഷ്​ണമൂർത്തി സ്വാഗതവും സീനിയർ സൂപ്രണ്ട്​ വി.വി. സതീദേവി നന്ദിയും പറഞ്ഞു. ഫോ​േട്ടാ: m3ma1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.