വളാഞ്ചേരി: സ്ത്രീ പക്ഷ നവകേരളം കാമ്പയിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസിന് കീഴിൽ വനിതകളുടെ ഇരുചക്രവാഹന റാലിയും സിഗ്നേച്ചർ കാമ്പയിനും സംഘടിപ്പിച്ചു. സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരെ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ സി. ഷൈനി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർ ഫാത്തിമ ഹന്ന വിഷയാവതരണം നടത്തി. സി.ഡി.എസ് ഉപാധ്യക്ഷ അഷിത റഷീദ്, സി.ഡി.എസ് അക്കൗണ്ടന്റ് ഖമറുന്നീസ, സി.ഡി.എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. MP VNCY 6 bike Rally.jpg വനിതകളുടെ ഇരുചക്രവാഹന റാലി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.