കാട്ടുപന്നി അപകടത്തിൽപെട്ട്​ പരിക്കേറ്റ നിലയിൽ

ചങ്ങരംകുളം: സംസ്ഥാനപാതയോരത്ത് കാട്ടുപന്നിയെ വാഹനമിടിച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തി. തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയോരത്ത് ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് ജാസ് ഹോട്ടലിന് സമീപത്താണ് സംഭവം. വ്യാഴാഴ്ച രാവിലെ പ്രദേശവാസികളാണ് കാട്ടുപന്നിയെ കണ്ടത്. നടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരിക്ക്​ പറ്റിയതിനാൽ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ്. നാട്ടുകാർ വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിക്കുകയും സംരക്ഷണം നൽകണമെന്ന്​ ആവശ്യപ്പെടുകയും ചെയ്തു. കുറച്ചുകാലങ്ങളായി നിരവധി വന്യമൃഗങ്ങളാണ് പാതയോരത്ത് അപകടത്തിൽപെടുന്നത്. പന്നി, മയിൽ, മുള്ളൻപന്നി, വെരുക് തുടങ്ങിയവ അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. പ്രദേശത്തെ മൃഗങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടമായതും ജനവാസകേന്ദ്രമായതിനാലും ഇത്തരം ജീവികൾ പൊതുനിരത്തുകൾ താവളമാക്കുകയാണ്. ഫോട്ടോ പാതയോരത്ത് അപകടത്തിൽപെട്ട കാട്ടുപന്നി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.