താനൂരിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് 19കാരൻ മരിച്ചു

താനൂർ: തൂവൽ തീരത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാൾ മരിച്ചു. കോട്ടിൽ റഷീദിന്റെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (19) ആണ് മരിച്ചത്. അപകടസമയത്ത് മൂന്ന് പേരാണ് തോണിയില്‍ ഉണ്ടായിരുന്നത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്.

മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് അപകടം. മത്സ്യതൊഴിലാളികളുടെയും പൊലീസിന്റെയും മറ്റുള്ളവരുടെയും നേതൃത്വത്തില്‍ ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയിട്ടാണ് റിസ്‌വാനെ കണ്ടെത്തിയത്. ഉടൻ തന്നെ താനൂർ സി.എച്ച്.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി ബോഡി തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി.

Tags:    
News Summary - 19 year old man died while fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.