തിരൂരങ്ങാടി: 44 ജീവനുകളെടുത്ത് കേരളത്തെ നടുക്കിയ പൂക്കിപ്പറമ്പ് ദുരന്തത്തിന് 23 വയസ്സ്. 2001 മാര്‍ച്ച് 11നാണ് കുത്തിനിറച്ച യാത്രക്കാരുമായി ഗുരുവായൂരില്‍നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന പ്രണവം ബസ് പൂക്കിപ്പറമ്പിൽ കാറിലിടിച്ച് മറിഞ്ഞ് കത്തിയമര്‍ന്നത്.
അപകടത്തിന്റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും യാത്രക്കാരിലും ബസ് ജീവനക്കാരിലും എത്തിച്ച് സുരക്ഷിതയാത്രയുടെ അവബോധം സൃഷ്ടിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. പൂക്കിപ്പറമ്പില്‍ അപകടം നടന്ന സ്ഥലത്തും സമീപപ്രദേശത്തെ പൊതുജനങ്ങൾക്കും ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമായാണ് ബോധവത്കരണപരിപാടി സംഘടിപ്പിച്ചത്.
റോഡ് സുരക്ഷ സന്ദേശങ്ങള്‍, ലൈൻ ട്രാഫിക്കിന്റെ പ്രാധാന്യം, സീബ്ര ലൈനിലെ അവകാശം എന്നിവ വ്യക്തമാക്കിയ ലഘുലേഖകളും വിതരണം ചെയ്തു. അശ്രദ്ധമായ ഡ്രൈവിങ്, ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിത വേഗത തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്താന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു.
തിരൂരങ്ങാടി ജോയന്റ് ആര്.ടി.ഒ സി.പി. സക്കരിയ, എ.എം.വി.ഐ ഷബീർ പാക്കാടൻ, മങ്ങാട്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.