മലപ്പുറം: എം.എസ്.പി. ബറ്റാലിയനിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ 277 പേരും കെ.എ.പി. ഒന്നാം ബറ്റാലിയന്, ആര്.ആര്.ആര്.എഫ് ബറ്റാലിയന് എന്നിവിടങ്ങളില്‍ നിന്നും പരിശീലനം പൂർത്തിയാക്കിയ കെ.എ.പി ഒന്നാം ബറ്റാലിയന്റെ 198 പേരും ഉള്‍പ്പെടുന്ന 475 പൊലീസ് കോണ്‍സ്റ്റബിള്‍മാർ പാസിങ് ഔട്ട് പരേഡിലൂടെ സേനയുടെ ഭാഗമായി.
എം.എസ്.പി ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന പരിപാടി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക് ദര്‍വേഷ് സാഹെബ് ഉദ്ഘാടനം ചെയ്തു. സേനയുടെ ഭാഗമാകുന്നവർ ജനങ്ങളോട് സൗമ്യമായി ഇടപെടണമെന്നും കൃത്യനിർവഹണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ആംഡ് പൊലീസ് ബറ്റാലിയൻ എം.ആര്. അജിത്ത് കുമാർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആംഡ് പൊലീസ് ബറ്റാലിയൻ ജി. ജൈദേവ്, കമാൻഡന്റ് എം.എസ്.പി ബറ്റാലിയന് കെ.വി. സന്തോഷ് എന്നിവർ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.
475 സേനാംഗങ്ങൾ ആറ് കണ്ടീജന്റുകളില് 17 പ്ലട്ടൂണുകളായി ഗ്രൗണ്ടിൽ അണിനിരന്നു. സേനാംഗങ്ങളിൽ 47 ബിരുദാനന്തര ബിരുദധാരികളും 69 പേർ ബി-ടെക് ബിരുദമുള്ളവരും 244 പേർ ഇതര ബിരുദമുള്ളവരും ആറ് എം.ബി.എക്കാരുമുണ്ട്. പതിവ് പരിശീലനത്തിന് പുറമെ കാലഘട്ടത്തിന്റെ ആവശ്യമായ അത്യാഹിതങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, പ്രകൃതി ദുരന്ത നിവാരണം, എന്നീ അവസരങ്ങളിൽ ചെയ്യേണ്ട പൊലീസ് ഡ്യൂട്ടിയെ കുറിച്ചുള്ള അവബോധവും സേനാംഗങ്ങൾ നേടിയിട്ടുണ്ട്. പാസിങ് പരേഡ് കാണാനായി പൊലീസുകാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.