മലപ്പുറം: കോവിഡ് ബാധിതരുടെ പ്രതിദിന കണക്കില്‍ വീണ്ടും വർധന. 3,945 പേർക്കാണ് വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 31.94 ആണ് വെള്ളിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,761 പേര്‍ക്കും ഉറവിടമറിയാതെ 148 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍നിന്ന് എത്തിയ 31 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ നാലുപേര്‍ക്കും വൈറസ് ബാധയുണ്ട്. ജില്ലയില്‍ 1,099 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,32,279 ആയി. 42,298 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 34,849 പേര് വിവിധ ചികിത്സ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. 673 പേരാണ് കോവിഡ് ബാധിതരായി ഇതുവരെ മരിച്ചത്. ജില്ല സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചത് 5,59,931 പേര്. 4,84,591 പേര്‍ക്ക് ഒന്നാം ഡോസും 75,340 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 38,323 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ മരുന്നിെൻറ ഒന്നാം ഡോസും 24,870 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 14,750 പേര്‍ക്ക് ഒന്നാം ഡോസും 13,878 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥരില്‍ 33,545 പേര് ആദ്യഘട്ടവും 11,066 പേര് രണ്ടാം ഘട്ടവും പൂർത്തിയാക്കി. 45 വയസ്സിനു മുകളിലുള്ള 4,84,591 പേര് ഒന്നും 25,526 പേര് രണ്ട് കുത്തിവെപ്പുകളും എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.