മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപ്രതിയിലെ പേ വാര്‍ഡില്‍നിന്ന് പ്രതി രക്ഷപ്പെട്ടിട്ട് ഒരു മാസം പിന്നിട്ടും പിടികൂടാനാകാതെ പൊലീസ്.
കോവിഡ് ചികിത്സയില്‍ കഴിയുകയായിരുന്ന റിമാന്‍ഡ് പ്രതി തൃശൂര്‍ കേച്ചേരി പട്ടിക്കര മനോജാണ് (മുഹമ്മദ് ആഷിഖ് -40) കഴിഞ്ഞ ഫെബ്രുവരി മൂന്നിന് രക്ഷപ്പെട്ടത്.
വാർഡിലെ ജനല്‍ കമ്പി ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് മുങ്ങിയത്. പ്രതിക്ക് രക്ഷപ്പെടാൻ പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു. കമ്പി മുറിക്കാനുപയോഗിച്ച േബ്ലഡും പിടിക്കാനുപയോഗിക്കുന്ന ഫ്രെയിമും മുറിയിൽനിന്ന് ലഭിച്ചിരുന്നു.
ആശുപത്രിയിലെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നെങ്കിലും കേസിന് തുമ്പുണ്ടാക്കാനായിട്ടില്ല. പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് ജയില്‍ അധികൃതര്‍ ആശുപത്രി അധികൃതരെ അറിയിച്ച് മണിക്കൂറിനകമാണ് ഇയാൾ കടന്നുകളഞ്ഞത്.
സ്പെഷല്‍ ബ്രാഞ്ചില്‍നിന്ന് പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന സന്ദേശം ലഭിച്ചിരുന്നു. പരിശോധിക്കാനായി ജയിൽ ജീവനക്കാർ എത്തിയെങ്കിലും കോവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ പോസിറ്റിവ് വാര്‍ഡില്‍ മറ്റുള്ളവരെ പ്രവേശിപ്പിക്കാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇതോടെ ജീവനക്കാർ മടങ്ങി. പിന്നീട് രാത്രി 11നാണ് ആശുപത്രി അധികൃതർ ജയില്‍ സൂപ്രണ്ടിനെ വിളിച്ച് പ്രതി രക്ഷപ്പെട്ട വിവരം അറിയിച്ചത്. കൊണ്ടോട്ടി, മഞ്ചേരി, എടക്കര, വേങ്ങര എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.
മഞ്ചേരിയിലെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട മറ്റൊരു പ്രതി പശ്ചിമബംഗാൾ മുർഷിദാബാദ് കാറ്റ്ലമാരി സ്വദേശി അനാറുൽ ബാഹാറിനെയും (23) പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.