തിരൂരങ്ങാടി: വിദ്യാർഥികളിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നുണ്ടെന്ന വ്യാപക പരാതിയെത്തുടർന്ന് ബസുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. വിദ്യാർഥികളുടെ യാത്രാപ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ രംഗത്തിറങ്ങിയ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് വേറിട്ട പരിശോധനാ രീതിയുമായി പ്രശംസ നേടിയത്.
വിദ്യാർഥികളുടെ യാത്രാ ദുരിതങ്ങളെ കുറിച്ച് 'മാധ്യമം' അടക്കം വാർത്ത നൽകിയിരുന്നു. വിദ്യാർഥികൾക്കൊപ്പം യാത്ര ചെയ്ത് അവരുടെ പ്രയാസങൾ നേരിട്ട് മനസ്സിലാക്കുകയായിരുന്നു. അമിത ചാർജ് ഈടാക്കുന്നതും ബസിൽ കയറാൻ ജീവനക്കാരുടെ നിയന്ത്രണങ്ങളും ഉൾപ്പെടെ മിക്ക പരാതികളും ഉദ്യോഗസ്ഥർ കണ്ടറിഞ്ഞു.അമിത ചാർജ് ഈടാക്കിയ 23 ബസുകൾക്കെതിരെ കേസെടുത്തു.
തിരൂരങ്ങാടി ജോ. ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്റെ നിർദേശ പ്രകാരം എം.വി.ഐ എം.കെ. പ്രമോദ് ശങ്കർ, എ.എം.വി ഐമാരായ കെ. അശോക് കുമാർ, ടി. മുസ്തജാബ്, കെ. സന്തോഷ് കുമാർ, എസ്.ജി. ജെസി എന്നിവരുടെ നേതൃത്വത്തിലാണ് കൊടിഞ്ഞി, തിരൂരങ്ങാടി, പരപ്പനങ്ങാടി, ചേളാരി, വള്ളിക്കുന്ന്, കോട്ടക്കൽ വേങ്ങര മേഖലകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ആർ.ടി.ഒക്ക് റിപ്പോർട്ട് നൽകുമെന്ന് ജോയന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.