മലപ്പുറം: തകർന്ന മലപ്പുറത്തെ റോഡുകൾക്ക് ശാപമോക്ഷമാകുന്നു. മലപ്പുറം നിയോജക മണ്ഡലത്തിൽ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി റോഡ് നവീകരണത്തിന് 1.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. ഉബൈദുല്ല എം.എൽ.എ അറിയിച്ചു.
പ്രവൃത്തികളുടെ സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും പൂർത്തീകരിച്ച് ഉടൻ പ്രവൃത്തികൾ ആരംഭിക്കും. പണി പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം ഒക്ടോബർ ആദ്യവാരം നടത്തും.
തൂമ്പത്ത് യൂസുഫ് ഹാജി റോഡ് (അഞ്ച് ലക്ഷം), ആലത്തൂർ പടി - ചിറക്കൽ (അഞ്ച് ലക്ഷം), കാഞ്ഞിരച്ചോല - അവിൽ തോട് (നാലു ലക്ഷം), കിഴക്കുംപറമ്പ് - പഴയ തൊടിക രണ്ടാംഘട്ടം (രണ്ടു ലക്ഷം), തെക്കും പാട് - എസ്.സി കോളനി ശ്മശാനം (അഞ്ചുലക്ഷം), കോഴിശ്ശേരി - പാറക്കാട് റോഡ് പാർശ്വഭിത്തി സംരക്ഷണം (നാലു ലക്ഷം), വെള്ളേങ്ങൽ മുക്ക് - ചെറുശോല (മൂന്ന് ലക്ഷം), കരുമാഞ്ചേരി പറമ്പ് - കൽക്കോരി കോൺഗ്രീറ്റ് (മൂന്ന് ലക്ഷം), പെരിങ്ങോട്ടുപുലം റിങ് റോഡ് (2.50 ലക്ഷം), പുളിയാട്ടുകുളം - പരീതൊടി - പടിഞ്ഞാറേക്കര (2.50 ലക്ഷം), ശാന്തി ഗ്രാമം - കാട്ടുചോല (മൂന്ന് ലക്ഷം), പാലക്കൽ -മുത്തപ്പായി കിണർ നടപ്പാത (നാലു ലക്ഷം) പുളിയാട്ടുകുളം - സ്മാർട്ട് റോഡ് (മൂന്ന് ലക്ഷം), കുണ്ടുതോട് കടവ് പുനരുദ്ധാരണം (2.50 ലക്ഷം), കാച്ചടിപറമ്പ് മദ്റസ - കൂരിയാട്ട് തൊടി (2.50 ലക്ഷം), ചെറുവള്ളൂർ - അംഗൻവാടി - പാന്തൽ (അഞ്ചുലക്ഷം), വള്ളുവമ്പ്രം - മാങ്കാവ് (അഞ്ചുലക്ഷം), പുല്ലത്ത് -കുമ്മാൾത്തൊടി - കാരാതടം (മൂന്ന് ലക്ഷം), അമ്പലപ്പടി - മടത്തൊടു (മൂന്നുലക്ഷം), പാലീരി ഈസ്റ്റ് പാത്ത് വേ (രണ്ടുലക്ഷം), മലയൻ തൊടി നടപ്പാത (രണ്ടു ലക്ഷം), ടിപ്പു സുൽത്താൻ - പനക്കൽകുണ്ട് (അഞ്ചുലക്ഷം), സി.കെ. പടി - ആലുംകുന്ന് (അഞ്ചുലക്ഷം), വെള്ളച്ചാൽ - എലിയക്കോട് (6.50 ലക്ഷം), ചെകിരിയൻ മൂച്ചി - കുഴിമട - പറമ്പൻ മാനു (3.50 ലക്ഷം), ഇൻകെൽ എസ്റ്റേറ്റ് - പുറായ് നെടുമ്പോക്ക് (അഞ്ചുലക്ഷം), ഈരാമുട്ക്ക് -എണങ്ങാംപറമ്പ് റോഡ് (അഞ്ചുലക്ഷം), മുടിക്കോട് -വടക്കുപറമ്പ് - പുഴക്കടവ് മൂന്നാം ഘട്ടം (അഞ്ചുലക്ഷം), എടപ്പറമ്പ് - പാലക്കാട് (അഞ്ചുലക്ഷം), മോങ്ങം - പാത്തിപ്പാറ (അഞ്ചുലക്ഷം), കാരാപറമ്പ് - പന്നിക്കുഴി (അഞ്ചുലക്ഷം), കാഞ്ഞിരം - തവളക്കുഴി (അഞ്ചുലക്ഷം), ചീനിക്കൽ - പാപ്പാട്ടുങ്ങൽ (അഞ്ചുലക്ഷം), മൂച്ചിക്കൽ - പുൽപ്പറ്റ റോഡ് (അഞ്ചുലക്ഷം), വള്ളുവമ്പ്രം - തോടേമൂച്ചി റോഡ് (അഞ്ചുലക്ഷം), ചോലക്കൽ - വലിയപറമ്പ് - മുണ്ടക്കോട് (അഞ്ചുലക്ഷം), ചെളൂർ - കുറുങ്കാട് റോഡ് (അഞ്ചുലക്ഷം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.