മലപ്പുറം: സിഗരറ്റ് നൽകാത്തതിന് സ്റ്റേഷനറി കടയിലെത്തിയ മദ്യപാനി ഭരണികളും സാധനങ്ങളും വലിച്ചെറിഞ്ഞതായി പരാതി. ഹാജിയാർ പള്ളി ജങ്ഷനിലെ കടയിൽ വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം. സ്ഥിരം മദ്യപാനിയായ പരിസരവാസിയാണ് കടയിലെ ഭരണികൾ പൊട്ടിച്ചും സാധനങ്ങൾ വലിച്ചെറിഞ്ഞും അക്രമം കാണിച്ചത്.
സിഗരറ്റ് പാക്കറ്റ് കടം ചോദിച്ചപ്പോൾ നൽകാതിരുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് കടയുടമ കളത്തിങ്ങൽ മൂസക്കുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസവും കടയിൽനിന്ന് ഇയാൾ സിഗരറ്റ് കടമായി വാങ്ങിയിരുന്നു. വ്യാഴാഴ്ചയും ഒരു പാക്കറ്റ് സിഗരറ്റ് കടം ചോദിച്ച് എത്തി.
കടയിലുണ്ടായിരുന്ന മൂസക്കുട്ടിയുടെ സഹോദരിയുടെ മകൻ പാക്കറ്റ് തരാനാവില്ലെന്നറിയിക്കുകയും രണ്ട് സിഗരറ്റ് നൽകുകയും ചെയ്തു. എന്നാൽ, ഇതിൽ പ്രകോപിതനായി ഭരണികളും മറ്റും വലിച്ചെറിയുകയായിരുന്നു. മൂസക്കുട്ടി പരാതി നൽകിയതിനെ തുടർന്ന് മലപ്പുറം പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.