വണ്ടൂർ: പോരൂർ പഞ്ചായത്തിെൻറ വാണിയമ്പലം പൂത്രക്കോവ് പൊതുശ്മശാനത്തിെൻറ ഒരുഭാഗം പഞ്ചായത്തിെൻറ നേതൃത്വത്തിൽ ചുറ്റുമതിലടക്കം പൊളിച്ച് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നികത്തിയതായി ആക്ഷേപം. ഖരമാലിന്യങ്ങൾ തരംതിരിക്കാനുള്ള കേന്ദ്രം പണിയാനായിരുന്നു പ്രവൃത്തി.
ഇതിന് മൃതദേഹങ്ങൾ മറവ് ചെയ്ത ഭാഗമടക്കം നികത്തിയതായി നാട്ടുകാർ പറയുന്നു. ആരെയും അറിയിക്കാതെ മണ്ണ് നികത്തിയ നടപടി അംഗീകരിക്കാനാകില്ലെന്നും ഇതുതടയുമെന്നും പ്രഖ്യാപിച്ച് കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. മൃതദേഹം മറവുചെയ്യുന്ന ഭാഗം നികത്തിയിട്ടില്ലെന്നും ഭരണസമിതിയിൽ െഎകകണ്ഠ്യേന നേരത്തേ തീരുമാനിച്ച പദ്ധതിയാണെന്നും നാട്ടുകാരുടെ എതിർപ്പുള്ളതിനാൽ പ്രവൃത്തി നിർത്തുന്നതായും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
പ്രവൃത്തി നിർത്തിവെച്ചതായി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം. മുജീബ് റഹ്മാനും പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് അന്നത്തെ പ്രസിഡൻറായിരുന്ന വി.എം. ദാമോദരൻ ഭട്ടതിരിപ്പാട് മൃതദേഹം മറവു ചെയ്യാനായി സൗജന്യമായി നൽകിയതാണ് സ്ഥലം.
ഇവിടെയാണ് പഞ്ചായത്ത് ചുറ്റുമതിലിെൻറ ഒരുവശം പൊളിച്ചു 20 സെേൻറാളം നികത്തിയത്. ഇത് അനുവദിക്കാനാകില്ലെന്ന് സ്ഥലത്തെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി ഇ. മുഹമ്മദ് കുഞ്ഞി പറഞ്ഞു. അതേസമയം, ശ്മശാനത്തിന് വേണ്ട 72 സെൻറ് സ്ഥലം ഒഴിച്ചിട്ടതായും ബാക്കി വരുന്ന ഒഴിഞ്ഞുകിടക്കുന്ന എട്ട് സെൻറ് സ്ഥലത്താണ് നേരത്തേ തീരുമാനിച്ച പ്രകാരം 20 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നതെന്നും നികത്തിയ ഭാഗത്ത് മൃതദേഹങ്ങളില്ലെന്നുമാണ് പഞ്ചായത്തിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.