മ​ഞ്ചേ​രി സി.​എ​ച്ച് സെൻറ​ർ ഭാ​ര​വാ​ഹി​ക​ൾ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ വി.​എം. സു​ബൈ​ദ​ക്ക് ആം​ബു​ല​ൻ​സിന്‍റെ താ​ക്കോ​ൽ കൈ​മാ​റു​ന്നു

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ആം​ബു​ല​ൻ​സ് വി​ട്ട് ന​ൽ​കി സി.​എ​ച്ച് സെൻറ​ർ

മ​ഞ്ചേ​രി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആം​ബു​ല​ൻ​സ് വി​ട്ടു​ന​ൽ​കി മ​ഞ്ചേ​രി സി.​എ​ച്ച് സെൻറ​ർ. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കാ​ണ് ആം​ബു​ല​ൻ​സ് കൈ​മാ​റി​യ​ത്.

ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് വേ​ണ്ടി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​ഡ്ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ ആം​ബു​ല​ൻ​സ് സേ​വ​നം ഇ​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​നാ​ണ് സെൻറ​ർ അ​ധി​കൃ​ത​ർ ആം​ബു​ല​ൻ​സ് ന​ൽ​കി​യ​ത്.

സി.​എ​ച്ച് സെൻറ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ.​ബി. മു​ഹ​മ്മ​ദ​ലി, ക​ണ്ണി​യ​ൻ മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ വി.​എം. സു​ബൈ​ദ​ക്ക് വാ​ഹ​ന​ത്തിെൻറ താ​ക്കോ​ൽ കൈ​മാ​റി. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. ബീ​ന ജോ​സ​ഫ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മ​രു​ന്ന​ൻ മു​ഹ​മ്മ​ദ്, സി. ​സ​ക്കീ​ന, ടി.​എം. നാ​സ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ മ​ജീ​ദ് പു​ത്ത​ല​ത്ത്, ത​ലാ​പ്പി​ൽ കു​ഞ്ഞാ​ൻ, അ​ഷ്റ​ഫ് കാ​ക്കേ​ങ്ങ​ൽ, മോ​ഹ​ന​ൻ, മ​ണ്ണി​ശ്ശേ​രി സ​ലീം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - An ambulance was deployed CH Center to defece covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.