എ​ട​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം മു​ന്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആ​ര്യാ​ട​ൻ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ജീ​വി​ക്കു​ന്ന മു​ഖം -ചെ​ന്നി​ത്ത​ല

എ​ട​ക്ക​ര: മ​രി​ക്കാ​ത്ത ഓ​ര്‍മ​ക​ളു​മാ​യി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ജീ​വി​ക്കു​ന്ന മു​ഖ​മാ​ണ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദെ​ന്ന് മു​ന്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​നു​സ്മ​രി​ച്ചു. എ​ട​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് ഭ​വ​നി​ല്‍ സ്ഥാ​പി​ച്ച ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്റെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും അ​ദ്ദേ​ഹം നി​ര്‍വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റ് പാ​നാ​യി​ല്‍ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ന്‍ എം.​പി​യു​മാ​യ വി​ശ്വ​നാ​ഥ പെ​രു​മാ​ള്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി.​സി.​സി പ്ര​സി​ഡ​ന്റ് വി.​എ​സ്. ജോ​യ്, കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, വി.​എ. ക​രീം, പി.​ടി. അ​ജ​യ് മോ​ഹ​ന്‍, എ​ന്‍.​എ. ക​രീം, ഒ.​ടി. ജ​യിം​സ്, മു​ബാ​റ​ക്, എ. ​ഗോ​പി​നാ​ഥ​ന്‍, അ​സീ​സ് പു​ളി​യ​ഞ്ചാ​ലി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Aryadan who lives in the hearts of the people - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.