മഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ അമ്മത്തൊട്ടിലിൽ നിന്ന് പെൺകുഞ്ഞിനെ ലഭിച്ചു. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് 2.08 കിലോ തൂക്കമുള്ള 20 ദിവസം പ്രായമായ നവജാതശിശുവിനെ ലഭിച്ചത്. അത്യാഹിത വിഭാഗത്തിലെത്തിയ രോഗിയാണ് തൊട്ടടുത്ത പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരം അറിയിച്ചത്.
ഉടൻ ഇവർ ആശുപത്രി അധികൃതരെ അറിയിച്ചു. പരിശോധനക്ക് ശേഷം ആരോഗ്യവതിയാണെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ശിശുക്ഷേമ സമിതി ജീവനക്കാരെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി.
പിന്നീട് സി.ഡബ്ല്യു.സിക്ക് മുന്നിൽ ഹാജരാക്കി കുട്ടിയെ മലപ്പുറത്തെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. അമ്മത്തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന ആദ്യത്തെ കുഞ്ഞാണിത്. രണ്ടാഴ്ചക്കുള്ളിൽ മൂന്നാമത്തെ കുട്ടിയെയാണ് സി.ഡബ്ല്യു.സിക്ക് ലഭിക്കുന്നത്.
ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്കർ നടപടികൾക്ക് നേതൃത്വം നൽകി. 60 ദിവസത്തിന് ശേഷം ദത്ത് നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശിശുക്ഷേമ സമിതി സോഷ്യൽ വർക്കർ ഇ. മുഹമ്മദ് ഷാജി, സ്റ്റാഫ് നഴ്സ് അശ്വതി, കെയർ ടേക്കർ ഷൈനി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.