ചങ്ങരംകുളം/കൊളത്തൂർ: പാചകത്തിനായി വാങ്ങിച്ച മത്സ്യത്തിെൻറ വയറ്റിൽനിന്ന് തിളങ്ങുന്ന നീലനിറമുള്ള വസ്തുകണ്ടത് ജനങ്ങളിൽ ആശ്ചര്യം പടർത്തി.
കഴിഞ്ഞദിവസം ജില്ലയിലെ ചിലഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായതായി നിരവധിപേർ അറിയിച്ചത്. പലരും മത്സ്യത്തിൽനിന്ന് കിട്ടിയ നീലനിറമുള്ള തിളങ്ങുന്ന വസ്തുവിെൻറ ഫോേട്ടാ സമൂഹമാധ്യമങ്ങൾവഴി പ്രചരിപ്പിക്കുകയും ചെയ്തു. ഐല ചെമ്പാൻ എന്ന മത്സ്യത്തിെൻറ വയറ്റിൽനിന്നാണ്
ഇത്തരത്തിൽ നിറം കണ്ടെത്തിയത്. ചങ്ങരംകുളം ഭാഗത്ത് മീനിെൻറ നിറംമാറ്റം ശ്രദ്ധയിൽപെട്ട പലരും മത്സ്യം പാചകത്തിന് ഉപേയാഗിച്ചില്ല. കൊളത്തൂരിൽനിന്ന് കഴിഞ്ഞ ദിവസം വാങ്ങിയ അയല ചെമ്പാൻ മത്സ്യത്തിലും തിളങ്ങുന്ന വസ്തു കണ്ടെത്തിയിരുന്നു.
കൊളത്തൂരിൽ താനൂരിൽനിന്നെത്തിച്ച മത്സ്യത്തിലാണ് നിറംമാറ്റം കണ്ടെത്തിയത്. ആൽഗെ, ബാക്ടീരിയ തുടങ്ങിയ ജീവികൾ അവയുടെ ശരീരത്തിൽനിന്ന് പുറപ്പെടുവിക്കുന്ന ഒരുതരം പ്രകാശമാണിതെന്നാണ് ഇതിനെ കുറിച്ചറിയുന്നവർ അറിയിച്ചത്.
ചിലയിനം ജെല്ലി ഫിഷുകള്‍, ചില മണ്ണിരകള്‍, കടല്‍ത്തട്ടില്‍ കാണുന്ന ചില മത്സ്യങ്ങളിലും ഇത്തരത്തിൽ കാണാമെന്നും ഇവയുടെ ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രകാശം പുറപ്പെടുന്നതെന്നും ചിലർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.