പടപ്പറമ്പ്: കശാപ്പിന് ഒരുങ്ങവെ കയർ പൊട്ടിച്ച് വിരണ്ടോടിയ പോത്ത് ഞായറാഴ്ച പകൽ ജനത്തിന് നൽകിയത് ഭീതിയുടെ എട്ടുമണിക്കൂർ. രാവിലെ ആറോടെയാണ് പടപ്പറമ്പ്, ചെറുകുളമ്പ്, പഴമള്ളൂർ, മീനാർകുഴി തുടങ്ങിയ പ്രദേശങ്ങളെ മുൾമുനയിൽ നിർത്തിയ സംഭവത്തിെൻറ തുടക്കം. പടപ്പറമ്പിലെ സ്വകാര്യ ചടങ്ങിന് അറുക്കാൻ കൊണ്ടുവന്നതായിരുന്നു പോത്ത്.
റോഡിലൂടെയും ഊടുവഴികളിലൂടെയും 10 കിലോമീറ്ററിലേറെ ഓടി. വാഹനങ്ങളിൽ തട്ടാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രം. നോമ്പ് കാലമായതിനാൽ രാവിലെ റോഡിൽ ആളുകൾ കുറഞ്ഞതും അനുഗ്രഹമായി. ഉച്ചക്ക് രണ്ടിനുശേഷം കുറുവ പാടത്തുവെച്ചാണ് പോത്തിനെ വരുതിയിലാക്കിയത്.
മറ്റൊരു പോത്തിനെയും എരുമയെയും അരികിലെത്തിച്ച് മെരുക്കാൻ ശ്രമിക്കുകയും കഴുത്തിൽ കയർ എറിഞ്ഞ് കുരുക്കുകയുമായിരുന്നു. വാഹനത്തിലാണ് പടപ്പറമ്പിലേക്ക് തിരികെ കൊണ്ടുവന്നത്. വൈകീട്ട് 5.30ഓടെ പോത്തിനെ കശാപ്പ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.